തളിർമുല്ല വിതാനിച്ച മണിയറയിൽ
ഉടനെ ജൂമൈലത്ത് വോ.5
Thalirmulla Vithanicha Maniyarayil (Udane Jumailath Vol.5)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംപരമ്പരാഗതം
ഗാനരചനപരമ്പരാഗതം
ഗായകര്‍നസ്‌നിൻ ,പവിത്ര ,രേവതി ,സുമിത്രജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 13 2015 16:33:53.
തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഈ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം

എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)

തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഈ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം

എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)

കുസൃതിയിൽ മൊഞ്ചത്തിമാർ കളിയാക്കി ചിരിച്ച്
അരമുള്ള കെസ്സും പാടി കളിയാക്കാൻ തുടങ്ങി
മയിലാഞ്ചി ചുവപ്പിച്ച തളിർകൈയ്യും കുലുക്കി
മണിമാരൻ മൂറും കാട്ടി മയങ്ങീടാൻ തുടങ്ങി (2)

ഒരു നല്ല ജീവിത പുഷ്പവാടീ-
ഒരുക്കുന്നു മണവാളൻ ഈ രാവിൽ

തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഈ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം

എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)

അറക്കുള്ളിൽ കടന്നിടും പിരിശപ്പൂമലരേ
മുഹബ്ബത്തിൻ കളിക്കുട്ടി വരുന്നല്ലോ കിളിയേ
മുഖം പൊത്തി കളിക്കല്ലേ കുസൃതിയിൽ കുയിലേ
മണമുള്ള മലരിന്റെ മാല ചാർത്തും നിനക്ക് (2)

നിനക്കായി തീഹത്തിന്റെ സുമ പാടീ-
അഹദവൻ തുണയാക്കീ ഈ രാവിൽ

തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഈ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം

എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)

തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഈ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം

എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts