അഴകിനൊരു
ഒരു നാള്‍
Azhakinoru (Oru Naal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിധു പ്രതാപ് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:14:36.

അഴകിനുമൊരു മുഖമോ...
അരികിലണയുമേതോ...
സുഖകരമൊരു കുളിരോ...
അറിയില്ലിവളാരോ....

ആരെയോ തേടുമെന്‍ മിഴിയില്‍
താരമായ് വന്നുവോ....
പാടുവാന്‍ എന്റെ പല്ലവിയായ് നീ...
നിനവിലാദ്യമായ് കേള്‍പ്പു ഞാന്‍...
ഒരു ഗാനം....
മധുരമീ സ്വരം നിന്റെയോ....
എന്റെയോ....
മനസ്സും തന്നിടുമോ...
മറുപടി ഈ നാണം...
മൌനം സമ്മതമോ...

സുഖമോ...
സുഖവും നീയേ...
പറയും....മൊഴിയും നീയേ....
അറിയും ഞാന്‍ നിന്നെ അഴകേ....
അഴകേ....
നിറയും...നിമിഷം നീയേ...
നിനവിന്‍...മധുരം നീയേ...
തരുമോ കരളിന്‍ സ്നേഹം നീ...
പകരം....ഈ വേനലോരവും...
തണലായി മാറുമോ...
മനസ്സിലും നിന്റെ ചിരിയോ...
മയങ്ങിടും നിന്റെ മൊഴിയോ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts