യേശുവെന്‍ അടിസ്ഥാനം
സത്യനായക
Yesu En Adisthaanam (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:25:51.
 
യേശുവെന്നടിസ്ഥാനം
ആശയാവനിലത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത
യേശുവില്‍ കണ്ടേന്‍ ഞാനും
(ആശ്വാസത്തിന്‍ )

എത്രമധുരമവന്‍
നാമമെണീച്ചു പാര്‍ത്താല്‍
ഓര്‍ത്തുവരുന്തോറുമെന്‍
ആര്‍ത്തി മാഞ്ഞു പോകുന്നു
രോഗമെന്നെപ്പിടിച്ചെന്‍
ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെന്‍ നാഥന്‍
ദേഹം പുതുതാക്കീടാന്‍

പാപത്താല്‍ എന്നില്‍ വന്ന
ശാപക്കറകള്‍ നീക്കി
ശോഭിത നീതി വസ്ത്രം
ആഭരണമായി നല്‍കും
വമ്പിച്ച ലോകത്തിര
കമ്പം തീരുവോളവും
മുമ്പും പിമ്പുമായവന്‍
അന്‍പോടെന്നെ നടത്തും

ലോകമെനിക്കു വൈരി
ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍
ഏതും മയപ്പെടാനായു്
(യേശുവെന്നടിസ്ഥാനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts