വിമലേ അംബികേ
സത്യനായക
Vimale Ambike (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:22:08.
 
വിമലേ അംബികേ നിന്നുടെ സവിധേ‌
അഭയം തേടി വരുന്നു ഞാന്‍
എന്നുടെയര്‍ച്ചന യാചനയെല്ലാം
കൈക്കൊള്ളണമേ തായേ നീ (2)
(വിമലേ )

അഴലാമാഴിയിലാഴാതെന്നെ
അലിവെഴുമമ്മേ കാത്തരുള്‍ക
പാപക്കരിനിഴല്‍ വീശും നേരം
കൃപയുടെ കതിരുകള്‍ ചൊരിയണമേ
(പാപ )
(വിമലേ )

മന്നിതില്‍ ജീവന്‍ വെടുയും നേരം
വിണ്ണിലണഞ്ഞു ദാസന്‍ ഞാന്‍
നിന്നോടൊന്നായു് ഈശനെ വാഴ്ത്താന്‍
തുണയേകണമേ നാഥേ നീ
(നിന്നോടൊന്നായു് )
(വിമലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts