ദൈവത്തിനു സ്തോത്രം
സത്യനായക
Daivathinu Sthothram (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ ,എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:04:51.
 
ദൈവത്തിനു സ്തോത്രം പാടിടുവിന്‍
സര്‍വ്വ വല്ലഭനവന്‍ ദയയെന്നുമുള്ളവന്‍
ആദിഅന്തരഹിതനായു് മേവിടുന്നോനേ
ആദരാല്‍ വണങ്ങി വാഴ്ത്തിടാമെന്നും
പരിപാലകനല്ലോ സര്‍വ്വ ശക്തനല്ലയോ
വരദായകനവനു സ്തുതി പാടിടാമൊന്നായു്
പരമോന്നതവന്‍ കൃപ തൂകിടുമല്ലോ
തിരുസന്നിധിയില്‍ എന്നും പ്രമോദമുണ്ടല്ലോ

ആജ്ഞയാലാകാശത്തെ വാര്‍ത്തെടുത്തവന്‍
പാരിടത്തെ വാരിധിമേലുറപ്പിച്ചവന്‍
ദീപ്തി നല്‍കും സൂര്യചന്ദ്രതാരവൃന്ദത്തെ
മോടിയായു് വാനിടത്തില്‍ സ്ഥാപിച്ചവന്‍
(പരിപാലകനല്ലോ )

മേഘങ്ങളെ വാഹനങ്ങളാക്കിയവന്‍
കാറ്റിന്റെ പക്ഷങ്ങളില്‍ സഞ്ചരിപ്പവന്‍
വെള്ളത്തിന്മേല്‍ മാളികയെ നിര്‍മ്മിച്ചവന്‍
അഗ്നിയെ തന്‍ സേവകരായു് നിയമിപ്പവന്‍
(പരിപാലകനല്ലോ )
(ദൈവത്തിനു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts