കതിരാടും
ഫ്ലവേഴ്സ്
Kathiraadum (Flowers)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസ്റ്റിനീഷ് ഇഗ്നൊവ്
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,അജിമോള്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 04:08:31.

കതിരാടും വയലുകളില്‍ കളിപാടും പനങ്കിളിയേ
മലർപൂക്കും കാവുകളില്‍ മധുമാസം ഉണരുകയായ്‌...
(കതിരാടും...)
അരികിലെത്തിയിന്നോണം...
ചിങ്ങമൊരുക്കിയ തിരുവോണം...
ചിങ്ങമൊരുക്കിയ തിരുവോണം...
കതിരാടും.....
കതിരാടും വയലുകളില്‍ കളിപാടും പനങ്കിളിയേ
മലർപൂക്കും കാവുകളില്‍ മധുമാസം ഉണരുകയായ്‌......

നീ വരുമോ...പ്രിയസഖി മധുവനിയില്‍
ഒരുസുഖ ചുവന്നമന്ദാരമലർ‌കളിറുക്കുവാന്‍
(നീ വരുമോ...)
വരുന്നു ഞാന്‍ മോഹത്തിന്‍ കുളിരൊഴുകും നിമിഷമിതില്‍
അലിഞ്ഞു ഞാന്‍ ചേരുന്നു നിന്നുയിരില്‍...
വസന്തങ്ങളില്‍ സുഗന്ധം തരും
മലർക്കാവിലൊരു മഞ്ചല്‍ ഞാന്‍ തരാം..
അരികിലൊരഴകായ് ഞാനണയുകയായ്‌....
കതിരാടും.....
കതിരാടും വയലുകളില്‍ കളിപാടും പനങ്കിളിയേ
മലർപൂക്കും കാവുകളില്‍ മധുമാസം ഉണരുകയായ്‌....

പുലരികളില്‍...ഹിമകണമൊഴുകി വരും
പൂക്കുല പറിച്ചു പൂക്കൂട നിറച്ചു പാടുന്നുവോ...
(പുലരികളിൽ‌...)
മനസ്സിലെ മോഹങ്ങള്‍ നിറമണിയും സുഖനിമിഷം
ഒരു പ്രിയ ഗാനത്തിന്‍ ഈണവുമായ്....
പൂമാല്യങ്ങളിലെ പൂവാങ്കുറുന്നിലയില്‍
വണ്ടായ് തേന്‍ നുകരാന്‍ നാഥാ നീ വരൂ ...
അരികിലിന്നണയുക പ്രിയ മൈനേ...
കതിരാടും.....
(കതിരാടും വയലുകളില്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts