ശംഭോ മഹാദേവ
തൃശ്ശിവ മഹിമ
Sambho Mahadeva (Thrissiva Mahima)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംതൃശ്ശൂര്‍ പദ്മനാഭന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍മധു ബാലകൃഷ്ണൻ ,കോറസ്‌
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2012 02:44:56.

ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ വടക്കുംനാഥാ
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ വടക്കുംനാഥാ
തൃശ്ശിവ പേരൂരു മതിലകം വാഴുന്ന
ശ്രീ വടക്കും നാഥാ കുമ്പിടുന്നേ
കൈലാസനാഥനാം ശ്രീപരമേശ്വരാ
കാലിണ കൂപ്പി വണങ്ങിടുന്നേ
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ
തൃശ്ശിവപേരൂരു മതിലകത്തുള്ളൊരു
ഈശ്വരന്മാരെ തൊഴുതു പോരാൻ
പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
സാരമായുള്ള ക്രമത്തെ ചൊല്ലാം
പുലർകാലെ സ്നാനം കഴിച്ചു വഴി പോലെ
നല്ലൊരു ശുദ്ധി വരുത്തി വേണം
നല്ല പുടവയുടുത്തു വഴി പോലെ
നാമം ജപിച്ചു നടന്നിടേണം
ശ്രീമൂല സ്ഥാനം പ്രദക്ഷിണം വെയ്ക്കണം
ശ്രീയും യശസ്സും വർദ്ധിച്ചിടും
ആലിനെയേഴു വലം വെച്ചു
ഗോപുരം ചാലേ കടന്നങ്ങിടത്തു ഭാഗേ
അർജ്ജുനൻ തന്നുടെ വിൽക്കുഴിയിൽ ചെന്നു
കാലും മുഖവും കഴുകിടേണം
പിന്നെ ഗോശാല തന്നിൽ അമർന്നരുളിടുന്ന
ഗോവിന്ദനെ ചെന്നു വന്ദിക്കണം
ഗോശാല തന്നിൽ അമർന്നരുളിടുന്ന
ഗോവിന്ദനെ ചെന്നു വന്ദിക്കണം
പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
നന്നായി കൂപ്പി തൊഴുതീടണം
ശേഷം ഈശാന കോണിൽ പരശുരാമൻ തന്റെ
പാദം വണങ്ങി വലം വെയ്ക്കണം
സംഹാരമൂർത്തി തൻ പിന്നിൽ വസിക്കുന്ന
സിംഹോദരനെ തൊഴുതീടണം
ശേഷം നേരെ വടക്കോട്ടൊരേഴു പദം വെച്ചു
വാരണാസീശനെ വന്ദിക്കണം
തെക്കു കിഴക്കു മുക്കിൽക്കിടക്കുന്ന
നൽക്കല്ലു തറമേൽ കയറി നിന്ന്
പൊന്നമ്പലത്തെയും രാമേശ്വരത്തെയും
നന്നായി കൂപ്പി തൊഴുതീടണം
ശേഷം തെക്കുള്ള ഗോപുരാം തന്നിൽ
കൊടുങ്ങല്ലൂർ ശ്രീഭദ്രകാളിയെ വന്ദിക്കണം
തെക്കുള്ള ഗോപുരാം തന്നിൽ
കൊടുങ്ങല്ലൂർ ശ്രീഭദ്രകാളിയെ വന്ദിക്കണം
തെക്കു പടിഞ്ഞാരു മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കയറി നിന്നു
ഊരകത്തമ്മ തിരുവടിയെ പിന്നെ
കൂടൽ മാണിക്യത്തെയും കൂപ്പണം
വ്യാസനെ ചിന്തിച്ചങ്ങൻപത്തൊന്നക്ഷരം
വ്യാസശിലയിൽ എഴുതീടണം
വ്യാസനെ ചിന്തിച്ചങ്ങൻപത്തൊന്നക്ഷരം
വ്യാസശിലയിൽ എഴുതീടണം
പിന്നെ അയ്യപ്പനെയും തൊഴുതു
പടിഞ്ഞാട്ടൊരഞ്ചെട്ടു പത്തടി പോന്ന ശേഷം
നേരെ വടക്കു ഭാഗത്തു മുളച്ചുള്ള
പുഷ്പം പറിച്ചങ്ങു ചൂടീടണം
ലക്ഷ്മണൻ തന്നുടെ ജീവനെ രക്ഷിക്കാൻ
മാരുതിയേല്പിച്ച ദിവ്യൗഷധി
വീണു വിശുദ്ധമായ് തീർന്ന തറയിലെ
പുല്ലു പൊലും മൃതസഞ്ജീവനി
നാഗരാജാവിനെ വന്ദിച്ചുടൻ പിന്നെ
ശംഖുചക്രത്തെയും വന്ദിക്കണം
ആചാര്യപാദങ്ങൾ വന്ദിച്ചതിൻ പിന്നെ
ശങ്കരൻ തന്നുടെ തറയിൽ കൂടെ
വാമഭാഗത്തുള്ള ചിത്രം വണങ്ങീട്ടു
ഭൂമീശ്വരന്മാരെ കൂപ്പി കൊണ്ട്
നീലകണ്ഠൻ തന്റെ രൂപത്തെ ധ്യാനിച്ച്
ചുറ്റിനകത്ത് കടന്നീടണം
നീലകണ്ഠൻ തന്റെ രൂപത്തെ ധ്യാനിച്ച്
ചുറ്റിനകത്ത് കടന്നീടണം
മണ്ഡപം തന്നിൽ വസിക്കുന്ന വിപ്രരെ
നന്ദിച്ചു വന്ദനം ചെയ്തീടണം
മണ്ഡപം തന്നിൽ വസിക്കുന്ന വിപ്രരെ
നന്ദിച്ചു വന്ദനം ചെയ്തീടണം
മണ്ഡപത്തിന്റെയിടത്തു ഭാഗേ ചെന്നു
ചണ്ഡികാ നൃത്തത്തെ വന്ദിക്കണം
മണ്ഡപത്തിന്റെയിടത്തു ഭാഗേ ചെന്നു
ചണ്ഡികാ നൃത്തത്തെ വന്ദിക്കണം
ശങ്ക വെടിഞ്ഞു വടക്കും നാഥൻ തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പീടണം
ശങ്ക വെടിഞ്ഞു വടക്കും നാഥൻ തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പീടണം
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ വടക്കുംനാഥാ
മണ്ഡപത്തിന്റെ വലതു ഭാഗേ ചെന്നു
പിന്നെയും ശംഭുവെ വന്ദിക്കണം
മണ്ഡപത്തിന്റെ വലതു ഭാഗേ ചെന്നു
പിന്നെയും ശംഭുവെ വന്ദിക്കണം
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ വടക്കുംനാഥാ
പിന്നെ ഭഗവതി പിന്നെ ഗണപതി
പിന്നെ നടുവിലും തെക്കും പിന്നെ
പിന്നെ നടുവിലും പിന്നെ ഗണപതി
ഭഗവതി പിന്നെ വടക്കും നാഥൻ
പിന്നെ ഗണപതി പിന്നെ നടുവിലും
പിന്നെയും തെക്കും നടുവിലും കേൾ
തെക്കും നടുവിലും പിന്നെ ഗണപതി
ഭഗവതി പിന്നെ വടക്കുംനാഥൻ
ഇങ്ങനെ ഭക്തിയാൽ ദർശനം ചെയ്തീടിൽ
മംഗല്യം വന്നിടും മങ്കമാർക്കും
ഇല്ലവും ചെല്ലവും നെല്ലും നൽസമ്പത്തും
എല്ലാം വളർത്തും വടക്കും നാഥൻ
അമ്പിളിയും നല്ല തുമ്പയും ചാർത്തുന്ന
തമ്പുരാൻ എന്റെ വടക്കും നാഥാ
ആധിയും വ്യാധിയും തീർത്തു നീ ഞങ്ങളെ
കാത്തരുളേണം വടക്കും നാഥാ
ശങ്കരാ ശ്രീകണ്ഠാ പന്നഗഭൂഷണാ
നിൻ പാദപങ്കജം കുമ്പിടുന്നേൻ
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ വടക്കുംനാഥാ
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശങ്കരാ ശംഭോ വടക്കുംനാഥാ
ശങ്കരാ ശംഭോ വടക്കുംനാഥാ
ശങ്കരാ ശംഭോ വടക്കുംനാഥാ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts