ആരെയാനേറെയിഷ്ടം
ഗ്രാമപുണ്യം
Aareyaanereyishtam (Graamapunyam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:32:53.
ആരെയാണെറെയിഷ്ടം
നിനക്കാരെയാനേരെയിഷ്ടം
അമ്മയെയോ അച്ഛനെയോ
ആരെയാണ് ഏറെയിഷ്ടം
നിനക്കാരെയാനേരെയിഷ്ടം

സ്നേഹത്തിൻ എണ്ണത്തിരിയായ്
മനസ്സിലെന്നും കേടാവിളക്കാം
അമ്മയെയോ (2)
വാത്സല്യരശ്മിയാൽ എന്നെ തലോടും
സൂര്യാംശുവാമെന്റെ അച്ഛനെയോ
ആരെയാനേരെയിഷ്ടം
എനിക്കാരെയാനേരെയിഷ്ടം?

ഹൃദയവിപഞ്ചികയിൽ എന്നും ഉണരുന്ന
ആർദ്രമാം പല്ലവിയാണമ്മ എങ്കിൽ (2)
ആ രാഗനാദത്തിൻ ആധാരം ശ്രുതിയാകും
തംബുരുവാണെന്റെ അച്ഛൻ...
ആരെയാനേരെയിഷ്ടം
നിനക്കാരെയാനേരെയിഷ്ടം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts