കന്നി കഴിഞ്ഞു
ശാസ്‌താമൃതം
Kanni Kazhinju (Shaasthaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:24:56.
കന്നി കഴിഞ്ഞു തുലാം പിറന്നൂ
എങ്ങും തുലാ വർഷ കളമെഴുത്ത്
മണ്ണും കുതിർന്നു മനം കുളിർന്നൂ ഇനി
ചൊവ്വര ശാസ്താവിൻ നട തുറപ്പ്...
വൃശ്ചികമൊന്നിനു നടത്തുറപ്പ്...

പഞ്ചവർണ്ണ കളത്തിൽ കുതിരമേൽ
മുമ്പേ കുതിക്കുന്ന ഭഗവാനേ...
നീലമുടുത്തൊരാ മേഘങ്ങൾ അങ്ങേക്കു
തീ മിന്നൽ ഉടവാൾ കൊണ്ടു വന്നൂ
ലോക ധർമ്മം കാക്കാൻ
ശത്രു ബാധയെല്ലാമൊഴിക്കാൻ...

പതിനെട്ടു തത്വ പടികൾ അതിന്മേൽ
പരമാർത്ഥ ദീപമാം ഉടയോനേ
കാലം കണിവെച്ച തിരുവാഭരണങ്ങൾ
നീയണിയും വേദ ശാസ്ത്രങ്ങൾ
ധർമ്മശാസ്താവഭയം
എന്നുമെന്നുമുദയം തരേണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts