പത്ത് കാശ്
ഗാനമേള
Pathu Kaasu (Gaanamela)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 06:00:19.

പത്തു കാശു മാറ്റി വെയ്ക്കടീ മുത്തുപാത്തുമ്മാ
ഇപ്പോ പട്ടുചേല പവൻ മാല എന്തിനു ചുമ്മാ
മിച്ചമുള്ളതു കൊണ്ടു നാളെ നാടിനുമീ നാട്ടുകാർക്കും
മെച്ചമുള്ള ജീവിതങ്ങൾ പടുക്കാം പൊന്നേ
പത്തു കാശു മാറ്റി വെയ്ക്കടീ മുത്തുപാത്തുമ്മാ
ഇപ്പോ പട്ടുചേല പവൻ മാല എന്തിനു ചുമ്മാ

അയലത്തെ ബീവാത്തുവിന്റെ പതക്കം കണ്ടോ
അയിഷാന്റെ പൂത്താലികളുടെ തിളക്കം കണ്ടോ
തല തന്നെ പോയാലും താലി വാങ്ങേണം
തല തന്നെ പോയാലും താലി വാങ്ങേണം
അയലത്തെ ബീവിമാരുടെ വീമ്പു മാറ്റേണം
പത്തു കാശു മാറ്റി വെയ്ക്കടീ മുത്തുപാത്തുമ്മാ
ഇപ്പോ പട്ടുചേല പവൻ മാല എന്തിനു ചുമ്മാ

മലമുകളിൽ പണികൾ നടക്കും മുഴക്കം കേട്ടോ
മലയാളപുതുയുഗമെത്തും തിളക്കം കണ്ടോ
അതിനായി ഖജനാവിങ്കൽ പൈസയിട്ടെങ്കിൽ
അതിനായി ഖജനാവിങ്കൽ പൈസയിട്ടെങ്കിൽ
പലതുള്ളി പെരുവെള്ളം പരക്കും പെണ്ണേ
പത്തു കാശു മാറ്റി വെയ്ക്കടീ മുത്തുപാത്തുമ്മാ
ഇപ്പോ പട്ടുചേല പവൻ മാല എന്തിനു ചുമ്മാ

നാടിനായി മാത്രമല്ല നാളെ ഞമ്മടെ കൈയ്യിലൊരു
നാലുകാശു വേണമെങ്കിലും ഇതു താൻ ചോറ്
പിന്നെ നാലുപേരുടെ മുൻപിൽ നമുക്കെന്തൊരുഷാറ്
പിന്നെ നാലുപേരുടെ മുൻപിൽ നമുക്കെന്തൊരുഷാറ്
പത്തു കാശു മാറ്റി വെയ്ക്കടീ മുത്തുപാത്തുമ്മാ
ഇപ്പോ പട്ടുചേല പവൻ മാല എന്തിനു ചുമ്മാ
മിച്ചമുള്ളതു കൊണ്ടു നാളെ നാടിനുമീ നാട്ടുകാർക്കും
മെച്ചമുള്ള ജീവിതങ്ങൾ പടുക്കാം പൊന്നേ
പത്തു കാശു മാറ്റി വെയ്ക്കടീ മുത്തുപാത്തുമ്മാ
ഇപ്പോ പട്ടുചേല പവൻ മാല എന്തിനു ചുമ്മാ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts