പഴയൊരു കഥാപ്പാടം
കുംകുമ പൂക്കൾ
Pazhayoru Kathappaadam (Kumkuma Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതിരുവനന്തപുരം കെ ജെ അജിത്ത്കുമാർ
ഗാനരചനആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ
ഗായകര്‍മഞ്ജരി
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:45:40.
പഴയൊരു കഥ പാടാം പനമേലുണ്ടായിരുന്നു
പനിമതിമുഖിയാമൊരെക്ഷിനാരി(2)
അക്ഷികളിൽ കോപക്കനലുള്ളവളൊരിക്കൽ
എത്തീ നിൻ മുന്നിൽ അടിമയായി(2)
(പഴയൊരു..)

പനയന്നാർക്കാവിലമ്മേ
സർവ്വ മനനന്മയേകുന്നൊരമ്മേ
വിനയമതാർന്നു വരുന്നുവമ്മേ
സർവ്വ വിനകളെയാറ്റുക ദേവിയമ്മേ
(പനയന്നാർ…)

മാന്ധാതാപുരിയുടെ മംഗളമായ് സപ്ത
മാതൃക്കൾ മൂർത്തി സ്വരൂപപ്രതിഷ്ഠയും (2)
ശാക്തേയസാര പ്രതീകമായ്
അത്യപൂർവമല്ലോ നിൻ ക്ഷേത്രസങ്കല്പം (2)
(പഴയൊരു..)
(പനയന്നാർ…)

പൂർവ്വത്തിൽ ശ്രീചക്രം അൽഭുതപീഠം
അതിൻ തേജസ്സു തടയാൻ അടച്ചിട്ട വാതിലും (2)
പാരം ബൃഹത്താമിരുൾ നാഗക്കാവും
ചേരുന്നോരനുഭവം അവാച്യമല്ലോ (2)
(പഴയൊരു..)
(പനയന്നാർ…)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts