നിത്യകല്യാണി
കുംകുമ പൂക്കൾ
Nithya Kalyani (Kumkuma Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതിരുവനന്തപുരം കെ ജെ അജിത്ത്കുമാർ
ഗാനരചനആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ
ഗായകര്‍ബി അരുന്ധതി
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:43:25.
നിത്യകല്യാണി കനകമാം കണിക്കൊന്ന
പൂക്കുന്ന മലയാളത്തറവാട്ടുമണിമുറ്റം
മലയാലപ്പുഴയിലെ ഈ മാതൃസന്നിധി
മനമാലിന്യങ്ങൾ ആറ്റുന്ന സജ്ജനി
മനുജന്മം ധന്യമാക്കുന്ന സത്ഗതി
(നിത്യകല്യാണി..)

ഉഗ്രരൂപിണിയും പ്രശാന്തരൂപിണിയും
ഉന്മത്തശക്തിയും ഉത്തുംഗ ബ്രഹ്മവും
ഉഭവിധിയും പരമഹാവിധിയും
ഉപാസിതർക്കായ് നിൻ ഭാവകോടികൾ
ഉണരുക നിൻ നയനമീയുള്ളവളിൽ
(നിത്യകല്യാണി..)

യക്ഷി ഗന്ധർവ കിന്നര കിം പുരുഷ
ഋഷിമുനിപുംഗവ സിദ്ധ ചാരണ
ദേവ മാനവ ദൈത്യരാദി സർവരും
തവപാദസേവിത സാധകരായിരം
അതിലൊരു തുച്ഛയാം ഈയുള്ളവളും
(നിത്യകല്യാണി..)








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts