കൊടുങ്ങല്ലൂരുണ്ടെന്റെ
കുംകുമ പൂക്കൾ
Kodungalloorundente (Kumkuma Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംതിരുവനന്തപുരം കെ ജെ അജിത്ത്കുമാർ
ഗാനരചനആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:41:53.
കൊടുങ്ങല്ലൂരുണ്ടെന്റെയമ്മ
കൊടിയ ദുഃഖങ്ങളാറ്റുന്ന അമ്മ (2)
കോടിച്ചിലമ്പുകൾ ആടിത്തിർക്കുമ്പോൾ
ഇടം തേടുന്നൊരടിമ ഞാൻ കോമരം (2)
(കൊടുങ്ങല്ലൂരുണ്ടെന്റെ…)

തീണ്ടുന്നു കാവുകൾ തീരാത്ത ജന്മങ്ങൾ
കുക്കുടപ്പക്ഷികളായ് നിൻ ബലിക്കല്ലിതിൽ (2)
കുടമണി കുലുക്കുന്ന ഉടവാളുലയ്ക്കുന്ന
കുരുതിപ്പിണങ്ങളായ് തീർക്കുക ഞങ്ങളെ (2)
(കൊടുങ്ങല്ലൂരുണ്ടെന്റെ…)

ഒരുതുള്ളി ചോരപ്പൂവായ് നിൻ അധരത്തിൽ അലിയുവാൻ
ഒരു തരി ചാന്തായ് എൻ ഉടലിൽ പുതയുവാൻ (2)
നരമൗലി പിണ്ഡങ്ങൾ കോർത്ത നിൻ ഗളമാല (2)
തിരി നൂലിൽ കോർക്കുകീ സപ്തശീർഷത്തെയും
(കൊടുങ്ങല്ലൂരുണ്ടെന്റെ…)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts