വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ടി എസ് ഭരത് ലാൽ |
ഗാനരചന | ഹരി കെ ചെറുമൂട് |
ഗായകര്‍ | പി വി പ്രീത |
രാഗം | വാഗധീശ്വരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 12 2017 16:52:48.
നീറുന്ന മനസ്സിനു നിർവൃതി നേരുന്ന ചക്കുളം കാവിലെ ചാരുശീലേ (2) ചാരത്തു വന്നു നീ ചൊരിയുന്ന കിരണങ്ങൾ കൈവല്യകളഭമായ് ഒഴുകുന്നു നിൻ കനകവിഗ്രഹം പ്രഭ തൂകുന്നു (നീറുന്ന മനസ്സിനു..) നിന്നുടെ മണിസൗധമാകുന്ന കാവിനെ ശരണമാം മന്ത്രങ്ങൾ കലയാക്കി (2) സ്തുതികളാം മാലകൾ ഭജിക്കുന്ന നേരത്ത് ഭക്തിയാൽ കാർമേഘം കൈ കൂപ്പി (2) നിറശുദ്ധിയാൽ അമ്മയെ നീരാട്ടി (നീറുന്ന മനസ്സിനു..) വയലേലകൾക്കും അരയാലുകൾക്കും അഭയാശ്രിതർക്കും തണലായി (2) വാണിയാം വാഗഥീശ്വരിയായ വാഴുന്ന വഴികാട്ടിയാണെന്റെ പൊന്നമ്മ (2) തെറ്റുകൾ പൊറുക്കുന്ന പെറ്റമ്മ (നീറുന്ന മനസ്സിനു..) | |