ആകാശ കേശത്തിൽ ആനക്കരമാമലയിൽ
ശിവദം
Aakaasha Kesathil (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംചന്ദ്രമന നാരായണൻ നമ്പൂതിരി
ഗാനരചനസി വി പി നമ്പ്യാതിരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2023 05:08:35.
ആകാശകേശത്തിലമ്പിളി പൂ ചൂടും
ആനന്ദ ചിന്മയ രൂപാ
ചേവടിയിണകളിൽ കൂവളത്തിലയായി
ചേരേണമെൻ തപ്തജന്മം..

ദിക്കുകൾ ദിവ്യാംബരങ്ങളായി മാറ്റിയും
നാഗേന്ദ്ര ഹാരമണിഞ്ഞും...
അംഗങ്ങളിൽ ഭസ്മമാർന്നും വിളങ്ങും
മംഗള ദായകാ ശരണം
ഗംഗാധരാ ശിവ ശങ്കരാ
ശംഭോ...ശംഭോ...ശംഭോ...

ശ്രീ വിശ്വനാഥനായി പാർവ്വതി കാന്തനായി
ശ്രിതജന പാലകനായി
ദേവകൾ മുനികളും പുരുഷ സൂക്തം ചൊല്ലി
വാഴ്ത്തും സദാശിവാ ശരണം...
ഗംഗാധരാ ശിവ ശങ്കരാ
ശംഭോ...ശംഭോ...ശംഭോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts