പുലരി വിടർന്നു
ഇവൾ എന്റെ കൊച്ചി
Pulari Vidarnnu (Ival Ente Kochi)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅജിത് മാത്യു
ഗാനരചനഅജിത് മാത്യു
ഗായകര്‍അരുൺ ആലാട്ട് ,സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2018 09:08:11.

പുലരി വിടർന്നു തിരകൾ ഉയർന്നു
പുതിയൊരു നാളിൻ തിരികൾ തെളിഞ്ഞു...
മഴമുകിലേ നീ പതിയെ വരാമോ....
അനുദിനമെന്നിൽ അഴകെറിയാമോ...
ഇന്നാരാരോ തേടുന്ന സംഗീതം പോൽ എന്നെ
പുണരുന്നോരീറൻ കാറ്റായ്....

ഇവൾ എന്നും എന്റെ കൊച്ചി
ഇട നെഞ്ചിൽ തുടി തുള്ളും കൊച്ചി....
ഇവൾ എന്നും എന്റെ കൊച്ചി
ഇട നെഞ്ചിൽ തുടി തുള്ളും കൊച്ചി....
ഏലേലോ ഏലേലോ ഏലേലോ...
ഏലേലോ ഏലോ ഏലോ...
ഏലേലോ ഏലേലോ ഏലേലോ...
ഏലേലോ ഏലേ ലേലോ......

കാലത്തെ നീ തന്ന തൂമഞ്ഞിൻ സ്നേഹത്തിൽ
ആവേശം ചേക്കേറുമ്പോൾ....
പോരാടാം വീറോടെ മായാതെ ചോരാതെ
എന്നും നിൻ ഓരം ചേരാം....
ഇവളാണെൻ കണ്ണിൽ തിളങ്ങും കല്ല്
ഇവളാണെൻ ഉള്ളിൽ നിറയും പൊന്നു്...
ഇവളാണെൻ കാതിൽ മുഴങ്ങും ചൊല്ല്...
ഇവളാണെൻ കൂട്ടായ് നടക്കും പെണ്ണു്...
മിന്നാമിനുങ്ങായി രാവെട്ടം തൂകി നീ
താരാട്ടിൻ പാട്ടായ് ഇനി....

ഇവൾ എന്നും എന്റെ കൊച്ചി
ഇട നെഞ്ചിൽ തുടി തുള്ളും കൊച്ചി....
ഇവൾ എന്നും എന്റെ കൊച്ചി
ഇട നെഞ്ചിൽ തുടി തുള്ളും കൊച്ചി....

താളത്തിൽ ചാഞ്ചാടും ഓളങ്ങൾ വന്നെത്തും
കായൽത്തീരത്തിങ്ങു ഞാൻ....
സ്വപ്നങ്ങൾ നെയ്യുമ്പോൾ ഉള്ളിൽ തുളുമ്പുന്നൊരാവേശ-
തീനാളം നീ....
ഇവളാണെൻ കണ്ണിൽ തിളങ്ങും കല്ല്
ഇവളാണെൻ ഉള്ളിൽ നിറയും പൊന്നു്...
ഇവളാണെൻ കാതിൽ മുഴങ്ങും ചൊല്ല്...
ഇവളാണെൻ കൂട്ടായ് നടക്കും പെണ്ണു്...
വല്ലാതെ നോവുമ്പോൾ നെഞ്ചോരം ചേർക്കുന്ന
വാത്സല്യ കൂടല്ലേ നീ....

ഇവൾ എന്നും എന്റെ കൊച്ചി
ഇട നെഞ്ചിൽ തുടി തുള്ളും കൊച്ചി....
ഇവൾ എന്നും എന്റെ കൊച്ചി
ഇട നെഞ്ചിൽ തുടി തുള്ളും കൊച്ചി....
ഏലേലോ ഏലേലോ ഏലേലോ...
ഏലേലോ ഏലോ ഏലോ...
ഏലേലോ ഏലേലോ ഏലേലോ...
ഏലേലോ ഏലേ ലേലോ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts