വൈകുണ്ഠനാഥനു
അഷ്ടാഭിഷേകം
Vaikundanaadhanu (Ashtabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനടി ആർ രാമചന്ദ്രൻ
ഗായകര്‍സുനിൽ പള്ളിപുറം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2017 10:51:08.
വൈകുണ്ഠ നാഥനു രമയായ് വരമേകും ശ്രീഭഗവതിയായ്
ആനന്ദവാരാന്നിധിയാം വരലക്ഷ്മീ ചരണം അഭയം

വരദായിക സുരനായിക ആശ്രിതജനപരിജനപാലിനി
അമ്മേ അമ്മേ നിന്തിരുവടിയിണ അല്ലാതില്ലാ ശരണം ശരണം

കൈകൾക്കലങ്കാരം കിളിമകളും നെൽക്കതിരും
തങ്കത്തിരുവാഭരണം തിരുവുടലിന്നമ്മയ്ക്ക്
തിങ്കൾക്കലചൂടുന്നോന്റെ പത്നിക്കും സഖിയാം നിൻ
മുഴുതിങ്കൾ തോൽക്കും വദനം കണ്ടാലും മതിവരുമോ

വരദായിക സുരനായിക ആശ്രിതജനപരിജനപാലിനി
അമ്മേ അമ്മേ നിന്തിരുവടിയിണ അല്ലാതില്ലാ ശരണം ശരണം
വൈകുണ്ഠ നാഥനു..........

ആകാശത്തോപ്പിൽ ചന്ദ്രൻ പൂക്കളിറുത്തീടുന്നൂ
സന്ധ്യപ്പെൺകൊടിയതു സൂര്യന്നേകുന്നു പൂജയ്ക്കായ്
തൃപ്പാദസേവനടത്തും പ്രകൃതിയും പാടുന്നൂ
ശ്രീദേവീ സ്തുതിയതു ഞാനും ഏറ്റേറ്റു പാടുന്നൂ

വരദായിക സുരനായിക ആശ്രിതജനപരിജനപാലിനി
അമ്മേ അമ്മേ നിന്തിരുവടിയിണ അല്ലാതില്ലാ ശരണം ശരണം
വൈകുണ്ഠ നാഥനു..........

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts