കൃഷ്ണന് ഭാമിനി
അഷ്ടാഭിഷേകം
Krishnanu Bhaamini (Ashtabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനടി ആർ രാമചന്ദ്രൻ
ഗായകര്‍സുനിൽ പള്ളിപുറം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2017 10:53:14.
കൃഷ്ണനു ഭാമിനി ഭാമ പോലെ
ഒപ്പമായുണ്ടു് ശ്രീഭഗവതിയും
ശ്രീനാഥഭജനവുമായെന്നും വസിക്കുന്നു
പാലാഴി നാഥനോടെന്ന പോലെ
കടവിൽ മഹാക്ഷേത്രവാസിനിയായ്

രമിക്കണം രാധാരൂപമായീ ചിരം
ഭൂമിയെപ്പോൽ ഭൂമീപാലകനും
എന്റെ കലാഞ്ചിത പൂമാലകൾ നിന്നെ
കാലാതിവർത്തിയായ് തീർത്തിടേണം
കാലാതിവർത്തിയായ് തീർത്തിടേണം

കണ്ടവയെതും തവാർച്ചനകൾ
കേൾക്കേണം നിന്നുടെ കീർത്തനങ്ങൾ
കൈവരുത്തേണം സൗഭാഗ്യം നിത്യം
ലോകാനുഗ്രഹം വരുത്തുവാനായ്
ലോകാനുഗ്രഹം വരുത്തുവാനായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts