ഈ അഞ്ച്
മകരം
Ee Anchu (Makaram)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2022 11:24:27.
 ഈ അഞ്ചുമാമലയ്ക്ക് മേലെ പഞ്ചബാണൻ തോറ്റു പോയ
അമ്പലത്തിൽ വാഴുമയ്യനെ
അമ്പെടുത്ത് വില്ലെടുത്ത് ജാതിയെന്ന ഹുങ്കിനോട് പോരാടും പൊന്നുസ്വാമിയെ (2)
മുൻ കോപമെന്ന പുലികളെ നീ മെരുക്കും സന്നിധി
പ്രാണെൻ്റെ സുകൃതവാരിധി
ശൈവരാതെ സാരഥി ആയുർവേദ ശ്രീനിധി
ധ്യാനമാണി ധ്യാനപല്ലവി
നിൻമന്ദിരം ശോകശാന്ത ദേവരാഗിതം....

(ഈ അഞ്ചുമാമലയ്ക്ക്)


നീ തങ്കയങ്കി ചാർത്തി പൂങ്കാട്ടുതേവരായി
ഈ യോഗമുദ്ര കാട്ടി പൊന്നയ്യപ്പനെ (2)
ആനവട്ടങ്ങൾ താണ്ടിമോഹങ്ങൾ ആഴിയ്ക്ക് മുന്നിൽ വന്നെ (2)
പൂമരക്കാവിലെ ആൽമരപായയിൽ പുണ്യാഹം പെയ്യുന്നുണ്ടെ
കൂട്ടുവന്നെൻ്റെ ആനന്ദക്കണ്ണീരിൽ അമ്പൊറ്റി ആറാടണെ

(ഈ അഞ്ചുമാമലയ്ക്ക്)

ഈ ആറ്റുപമ്പ ചേരും പോൻഇന്ദു ചന്ദനത്തിൽ
ഞാൻ മുങ്ങിയിന്ന് വന്നേ എൻ ശബരീശനെ (2)
മാല മാറുന്ന നാള് തീർന്നാലും മായതെൻ കൂടെ വേണേ (2)
മണ്ഡല കാലവും ശീലവും തൊരുമ്പോൾ നീയെന്നെ കാത്തോളേണേ
വീട്ടിലെത്തുമ്പോൾ വീരാളി പൊന്നയ്യ കൺമുന്നിൽ കാവൽ നീയെ....


ഈ അഞ്ചുമാമലയ്ക്ക് മേലെ പഞ്ചബാണൻ തോറ്റു പോയ
അമ്പലത്തിൽ വാഴുമയ്യനെ
അമ്പെടുത്ത് വില്ലെടുത്ത് ജാതിയെന്ന ഹുങ്കിനോട് പോരാടും പൊന്നുസ്വാമിയെ
മുൻ കോപമെന്ന പുലികളെ നീ മെരുക്കും സന്നിധി
പ്രാണെൻ്റെ സുകൃതവാരിധി
ശൈവരാതെ സാരഥി ആയുർവേദ ശ്രീനിധി
ധ്യാനമാണി ധ്യാനപല്ലവി
നിൻമന്ദിരം ശോകശാന്ത ദേവരാഗിതം

ഈ അഞ്ചുമാമലയ്ക്ക് മേലെ പഞ്ചബാണൻ തോറ്റു പോയ
അമ്പലത്തിൽ വാഴുമയ്യനെ
അമ്പെടുത്ത് വില്ലെടുത്ത് ജാതിയെന്ന ഹുങ്കിനോട് പോരാടും പൊന്നുസ്വാമിയെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts