കണ്ണാന്തളിപ്പൂക്കൾ
പൂത്തുമ്പിയും പൂത്താലവും
Kannandhali Pookkal (Poothumbiyum Poothaalavum)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനനന്ദകുമാർ കഴിമ്പ്രം
ഗായകര്‍ശ്യാം ധര്‍മന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:54:04.
കണ്ണാന്തളിപൂക്കളെ നിങ്ങൾ കണ്ണുതുറന്നിടുമോ
പാണന്റെ പാട്ടിലെ തുടികൊട്ടു നിങ്ങൾ
കാതോർത്തു കേട്ടില്ലേ …കാതോർത്തു കേട്ടില്ലേ
(കണ്ണാന്തളിപ്പൂക്കളേ…)
വേലിപ്പടർപ്പിലെ പൂക്കളേ വേഗമുണർന്നീടൂ
വില്വാദ്രിനാഥന്റെ വില്ലുപാട്ടിന്നീണം
കാതോർത്തു കേട്ടില്ലേ… കാതോർത്തുകേട്ടില്ലേ..

ഈ ഗ്രാമഭംഗിയുണർത്തുന്നുവെന്നും ചേന്നന്റെ പൂങ്കോഴി
ഉള്ളിലൊരായിരം മോഹങ്ങാളാലേ കൂകിയുണർത്തുന്നു
ഈ കാണും പാടത്തെ നെല്ലിലെല്ലാം പാലുറഞ്ഞീടുന്നു
ഉള്ളം നിറയുന്നു വട്ടി നിറയുന്നു പത്തായം നിറയുന്നു
പത്തായം നിറയുന്നു…
(കണ്ണാന്തളിപ്പൂക്കളേ…)

ഏഴരവെളുപ്പിനൊരുങ്ങി നില്പൂ ഏഴിലം പാല
എണ്ണിയാൽ തീരാത്ത പൂക്കളെടുത്ത് പൂത്താലമേന്തുന്നു
പുലരിയെത്തേടുന്ന പൂക്കളിലെല്ലാം തൂമഞ്ഞു വീഴുന്നു
ഇലകളിൽ ജലകണം വീണുറയുമ്പോൾ
പുലരി വന്നെത്തുന്നു …പുലരി വന്നെത്തുന്നു
(കണ്ണാന്തളിപ്പൂക്കളേ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts