കുലീപനീ തീർത്ഥക്കരയിൽ
പ്രണയചിത്രങ്ങൾ
Kuleepani Theerthakkarayil (Pranayachithrangal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2016 13:46:51.
കുലീപനീ തീർത്ഥക്കരയിൽ
കൂടൽ മാണിക്യത്തെ നടയിൽ
കുളിർ ചന്ദനത്തിൻ കുറിക്കൂട്ടു ചാർത്തുന്നു
കുമുദ നിലാവും നീയും

അരികിൽ ഉലാവും നിൻ പദ നിസ്വനം
അരുമയായ് പാടുന്ന മണി നൂപുരം
പകരുന്നു കാറ്റൊരു മദ സൗരഭം
തളരുകയാണൊരു യുവ മാനസം

അരങ്ങിൽ ഉണ്ണായി തൻ പദ മേളനം
അറിവതു തോഴീ നിൻ മധു മന്ത്രണം
പ്രാണ ഹർഷങ്ങൾ തൻ കര ലാളനം
നുണയുമീ രാവെത്ര സമ്മോഹനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts