മനസ്സിന്റെ മണിച്ചെപ്പിൽ
കൃഷ്ണനാമം
Manassinte Manicheppil (Krishnanamam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2023 14:58:32.
മനസ്സിന്റെ മണിച്ചെപ്പിൽ മണിവർണ്ണഗീതവുമായി
ഗുരുവായൂരപ്പന്റെ നടയിൽ വന്നൂ...
ഉയരും തുലാഭാരത്തട്ടുകൾക്കുള്ളിൽ ഞാൻ
മിഴിയൂന്നി നിന്നുപോയി
ഞാൻ മിഴിയൂന്നി നിന്നുപോയി...

നിറയുന്ന താപത്തിൻ മിഴിനീർക്കണങ്ങളാൽ
ഒളിവീശും മണ്ഡപ സ്തുതിഗീതങ്ങൾ
മഴവില്ലായി മറയുന്ന മണിവർണ്ണൻ മുൻപിൽ ഞാൻ
മറുതട്ടിൽ എന്തു വയ്ക്കും
കൃഷ്ണാ...മറുതട്ടിൽ എന്തു വയ്ക്കും

ഇളനീർ കുലകളും അവിലും മലരുമുണ്ട്
ഫലവർഗ്ഗ ജാലമുണ്ട് എങ്കിലും ഞാനെന്റെ
കദനങ്ങൾ തൻകഥ മൊഴിയുമീ താളുകൾ
തിരിയേകി എൻ തുലാഭാരം
കൃഷ്ണാ...തിരിയേകി എൻ തുലാഭാരം...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts