ഒരു വരം ചോദിച്ചു
കൃഷ്ണനാമം
Oru Varam Chodichu (Krishnanamam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2023 14:52:33.
ഒരു വരം ചോദിച്ചൂ...
നിന്‍ മുന്നില്‍ എത്തി ഞാന്‍...
ഗുരുവായൂരപ്പാ നമിക്കുന്നു വീണ്ടും...

ഒരു വരം ചോദിച്ചു നിന്‍ മുന്നില്‍ എത്തി ഞാന്‍
ഗുരുവായൂരപ്പാ നമിക്കുന്നു വീണ്ടും
ചപലമെന്‍ മനസ്സിന്‍റെ ഭാരങ്ങളാല്‍
പലവട്ടമെത്തുന്നു കാണുന്നു നീന്നേ...

യുഗസംക്രമങ്ങള്‍ നിന്‍ അവതാരമോരോന്നും
വെളിവാക്കി ധര്‍മ്മം വിതയ്ക്കുന്നു ഭൂമിയില്‍
ഉണരും പ്രപഞ്ചത്തിന്‍ പ്രഭയാണ് കൃഷ്ണാ നീ
തളരുന്നു ഞാനെന്നും നിന്‍ ശക്തി മുന്‍പില്‍

മനം തിങ്ങി ഉയരുന്നെന്‍ കദനനിശ്വാസങ്ങള്‍
അറിയില്ലേ അമ്പാടിക്കണ്ണാ നിന്‍ തിരുരൂപം
ഹരിനാമകീര്‍ത്തനം ഉരുവിടും എന്‍ മനസ്സില്‍
ഉദയമായി ഉണരില്ലേ ഗുരുപവനേശ്വരാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts