ഇടക്കിടെ പിന്നോട്ടൊരു
സ്നേഹാഞ്ജലി
Idakkide Pinnottoru (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:52:54.

ഇടയ്ക്കിടെ പിന്നോട്ടൊരു ചുവടുവയ്ക്കൂ
ഒരു ദീർഘവീക്ഷണം ചെയ്യൂ...
കാഴ്ച്ചയ്ക്കതീതം നിൻ ലക്ഷ്യസ്ഥാനം
മാനവ യത്നങ്ങൾക്കപ്പുറമാണവിടം...

ദൈവം രചിക്കുന്നൊരീ ലോകഹർമ്മ്യത്തിൻ
നിർമ്മിതിയിൽ നമ്മെ പങ്കുകാരാക്കി
അന്ത്യരൂപം കാണാനാവതില്ലെങ്കിലും
തറയിന്മേൽ നിർമ്മാണം തുടർന്നീടുക
ഈശ്വരനാസൗധം പണിതീർത്തിടും...

നമ്മൾ കാര്യസ്ഥ്യർ...വിശ്വസ്തദാസർ
നമ്മൾ ഇന്നിന്റെ രചയിതാക്കൾ
നമ്മൾ സേവകർ...ശുശ്രൂഷകർ
നമ്മൾ നാളെതൻ പ്രവാചകർ...

ദൈവം വളർത്തുന്നൊരീ ഏദൻ തോട്ടത്തിൻ
കാര്യസ്ഥത നമ്മെ ഭരമേല്പിച്ചു
അന്ത്യഫലം കാണാനാവതില്ലെങ്കിലും
വിതയ്ക്കുക നനയ്ക്കുക വളമേകുക
വളർത്തുന്നതീശ്വരൻ ചെയ്തു കൊള്ളും...

നമ്മൾ കാര്യസ്ഥ്യർ...വിശ്വസ്തദാസർ
നമ്മൾ ഇന്നിന്റെ രചയിതാക്കൾ
നമ്മൾ സേവകർ...ശുശ്രൂഷകർ
നമ്മൾ നാളെതൻ പ്രവാചകർ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts