സ്നേഹം കൊണ്ട്
സ്നേഹാഞ്ജലി
Sneham Kondu (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ആർ ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:51:13.

സ്നേഹം കൊണ്ടു തൻ ആലയം നിർമ്മിക്കാൻ
ആഗ്രഹിക്കുന്നു താതനാം ദൈവം...
മാനവൻ ആ ഗേഹ നിർമ്മിതിക്കായ് സദാ
മാരക ദ്വേഷത്തിൻ കല്ലുമായെത്തുന്നു...

പരസ്പരം പൊരുതുന്ന രണ്ടു മൃഗങ്ങൾ
വളരുന്നുണ്ടോരോ മർത്യനുമുള്ളിൽ
നന്മയെന്നൊന്നിന്റെ പേരു്...
തിന്മയെന്നൊന്നിന്റെ പേരു്..
അതിലേതു മൃഗത്തിനെ പോറ്റുന്നുവോ...
ആ മൃഗം നമ്മിൽ പ്രതിഫലിക്കും...

പരിശുദ്ധാരൂപിതൻ ദിവ്യഫലങ്ങൾ
വിളയട്ടെയോരോ ഹൃത്തിനുമുള്ളിൽ
സ്നേഹ സമാധാന വിശ്വസ്തത
സൗമ്യ ക്ഷമ ദയ നന്മകളും
സാമോദം നമ്മിൽ വസിച്ചിടട്ടെ...ആത്മ
സംയമനം നമ്മെ നടത്തിടട്ടെ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts