വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | പള്ളിപ്പുറം മോഹനചന്ദ്രന് |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 26 2022 20:00:40.
ഗണപതിക്കൊരു നാളികേരം അയ്യപ്പ പമ്പാ ഗണപതിക്കൊരു നാളികേരം അയ്യപ്പ (2) വിഘ്നങ്ങൾ തീർത്തരുളും വിഘ്നരാജ ഗണപതിയെ പമ്പയിൽ കുളിച്ചു തോർത്തി ഏത്തമിടാം അയ്യപ്പാ (2) ഗണപതിക്കൊരു നാളികേരം അയ്യപ്പ പമ്പാ ഗണപതിക്കൊരു നാളികേരം അയ്യപ്പ(2) ഗജമുഖനെ ശിവസുതനെ ഗുരുവരനെ വന്ദനം അപ്പം അവിൽ ശർക്കരയും പഴവുമിന്ന് നൽകിടാം(2) ഗണപതിക്കൊരു നാളികേരം അയ്യപ്പ പമ്പാ ഗണപതിക്കൊരു നാളികേരം അയ്യപ്പ(2) ശരണമംഗലഘോഷമൊരു പമ്പയിലൊരു തർപ്പണവും പമ്പസദ്യയും കഴിച്ചു സ്വാമിനാമം പാടിടാം(2) ഗണപതിക്കൊരു നാളികേരം അയ്യപ്പ പമ്പാ ഗണപതിക്കൊരു നാളികേരം അയ്യപ്പ(2) തുമ്പിയിലെ തുമ്പി കണ്ടു കൊമ്പു കണ്ടുതൊഴുതിടാം അക്ഷരേശ്വരസമസ്ത ദുഃഖമകറ്റേണമേ(2) ഗണപതിക്കൊരു നാളികേരം അയ്യപ്പ പമ്പാ ഗണപതിക്കൊരു നാളികേരം അയ്യപ്പ വിഘ്നങ്ങൾ തീർത്തരുളും വിഘ്നരാജ ഗണപതിയെ പമ്പയിൽ കുളിച്ചു തോർത്തി ഏത്തമിടാം അയ്യപ്പാ (2) ഗണപതിക്കൊരു നാളികേരം അയ്യപ്പ പമ്പാ ഗണപതിക്കൊരു നാളികേരം അയ്യപ്പ(2) | |