ചന്ദന ഗന്ധവുമായെന്‍
ആകാശവാണി ലളിതഗാനങ്ങള്‍
Chandana Gandhavumaayen (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനരവീന്ദ്രൻ ചെന്നിലോട്
ഗായകര്‍അഖില ആനന്ദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 17 2020 15:33:14.
ചന്ദനഗന്ധവുമായെൻ മനസ്സിന്റെ മണ്ഡപമിന്നു തുറന്നു
തംബുരുനാദവുമായി എന്റെയുള്ളിലെ മണ്ഡപം വീണ്ടും തുറന്നു
സംഗീതമണ്ഡപം..സൗന്ദര്യമണ്ഡപം( ചന്ദന..)

വെൺതാമരയുടെ നിത്യതയോലുന്ന പൊൻപീഠം ഒന്നതിൽ കാണാം(2)
കാലം വണങ്ങുന്ന ശാസ്ത്ര പ്രകാരങ്ങൾ തന്ത്രികളായതിൽ കാണാം
സംഗീതസാന്ദ്രസായൂജ്യം നിത്യസാനന്ദസാദസായൂജ്യം..(ചന്ദന )

എന്നും പ്രഭാപൂരവിസ്മയമായതിൻ ധന്യതയോർത്തോർത്തു നിൽക്കാം(2)
ഉള്ളിലെ പാടാത്ത പാട്ടുകൾളൊക്കെയും കൈകൂപ്പി നിന്നാലപിക്കാം
നാദപ്രപഞ്ചത്തിൽ ഏകനാഥാഞ്ജലിബദ്ധനായി നിൽക്കുവാൻ മോഹം...(ചന്ദന )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts