കാറൊളി വര്‍ണ്ണാ
ആകാശവാണി ലളിതഗാനങ്ങള്‍
Kaaroli Varna (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സിനിമോൾ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2014 06:26:17.

കാറൊളിവർണ്ണാ മുരളീധരാ..
കാളിന്ദീതീരം മറന്നുപോയോ...(2)
പ്രണയിനി രാധയും രസരാസകേളിയും
എല്ലാം മറന്നുവോ ശ്യാമവർണ്ണാ...
നീ എല്ലാം മറന്നുവോ ശ്യാമവർണ്ണാ...
കാറൊളിവർണ്ണാ മുരളീധരാ..
കാളിന്ദീതീരം മറന്നുപോയോ...
കാറൊളിവർണ്ണാ....

രാധയെ വേറിട്ടു് കണ്ണനുണ്ടോ...
മാധവനില്ലാതെ രാധയുണ്ടോ...(2)
രാധാമാധവ ലീലകളില്ലാത്ത
വൃന്ദാവനത്തിനു ജീവനുണ്ടോ...(2)
കാറൊളിവർണ്ണാ മുരളീധരാ..
കാളിന്ദീതീരം മറന്നുപോയോ...
കാറൊളിവർണ്ണാ....

മുരളിയിൽ ജീവന്റെ നാദമായി
മന്ദ്രമധുരമായ് ഒഴുകിയെത്തൂ...(3)
വിരഹത്തിലെരിയുന്ന മനതാരിലിന്നൊരു
കുളിർമഴയായ്‌ നീ പെയ്തിറങ്ങൂ...(2)
കാറൊളിവർണ്ണാ മുരളീധരാ....
കാളിന്ദീതീരം മറന്നുപോയോ...
പ്രണയിനി രാധയും രസരാസകേളിയും
എല്ലാം മറന്നുവോ ശ്യാമവർണ്ണാ...
നീ എല്ലാം മറന്നുവോ ശ്യാമവർണ്ണാ
നീ എല്ലാം മറന്നുവോ ശ്യാമവർണ്ണാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts