വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ടി എസ് ജയ്രാജ് |
ഗാനരചന | അനിൽ സ്വരാജ് |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ഗംഭീര നാട്ട |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 13 2014 16:03:31.
ഹിമഗിരിനാഥന്റെ പ്രിയസൂനുവാം കരവാളൂരമരുന്ന ഗണനാഥനേ..(2) കലിയുഗ തിരയിൽപ്പെട്ടുഴലുന്നോരടിയനേ കരമേകിയവിടുന്നങ്ങുയർത്തിടണേ... മനംതന്നിൽ ഉണർവ്വേകി കനിഞ്ഞിടണേ...(1) (2) (ഹിമഗിരി...) ഞാനാം ശംഖിൽ നിറഞ്ഞൊരീ സങ്കട- തീർത്ഥത്തെയെല്ലാം ഒഴുക്കിടണേ...(2) ജീവനമെന്നിലിന്നാമോദമാക്കി നീ മോദകമായ് കൈയിലേറ്റിടണേ...(2) നീസ നിസസ പാനി പനിനി മാപ മപപ സഗമപ ഗമപ മപനി പനിസ നിസഗ സനിപനി സഗസാ..(1) (ഹിമഗിരി...) ഭൂതലംതന്നിൽ പടർന്നൊരീ കാളിമ- തീർത്തതിലെല്ലാം മനമേകണേ...(2) മാനവജീവിതം പൂർണ്ണതയേറിടാൻ മോക്ഷമിതേകി നീ കനിഞ്ഞിടണേ...(2) (ഹിമഗിരി...) | |