ഓതി പഠിക്കുന്ന
ജാസ്മിന
Othippadikkunna (Jaasmina)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമൻസൂർ അഹമ്മദ്
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2017 06:25:11.
ഓതി പഠിക്കുന്ന കാലം മുതലേയെൻ ഖൽബു കൊതിച്ചൊരു പൂവാണ്
ഖൽബിലെ മുത്തിനെ ഇന്നു ഞാൻ കണ്ടപ്പോൾ മന്ദാരപ്പൂ ചേലാണ്
ചേലൊത്ത ചേലൊത്ത പെണ്ണാണ്
കരിനീല കണ്ണുള്ള മാനാണ് (ഓതി പഠിക്കുന്ന)

കളിയായ് ചൊല്ലിയ കാര്യങ്ങളത്രയും ഓർത്തിരിക്കാനെന്ത് രസമാണ് (2)
മൈലാഞ്ചി കൈകൊണ്ടെൻ കൈവെള്ള തൊട്ടപ്പോൾ നെഞ്ചിന്നുള്ളിൽ തീയാണ് (2)
കസ്തൂരി ചേലുള്ള ചാമ്പക്ക കവിളുള്ള പെണ്ണിനെ കാണാൻ മൊഞ്ചാണ്
ഞാവൽപ്പഴത്തിന്റെ എണ്ണക്കറുപ്പാണ് പെണ്ണിനെ കാണാൻ അഴകാണ് (ഓതി പഠിക്കുന്ന)

മനതാരിൽ കുളിരേകും സ്വപ്നങ്ങൾ കണ്ടെന്റെ സ്വപ്നക്കൂട് നിറയാണ് (2)
തേനൂറും ചുണ്ടിലെ പുഞ്ചിരി ഓർത്തെന്റെ ഉള്ളിന്നുള്ളിൽ കുളിരാണ് (2)
പനിനീരിൻ നിറമാണ് മലരിന്റെ മണമാണ് പഞ്ചവർണ്ണക്കിളി മകളാണ്
കാത്തിരുന്നെത്തുന്ന കാനോത്തു നാളിന് അത്തിപ്പഴത്തിൻ മധുവാണ് (ഓതി പഠിക്കുന്ന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts