കനവേ വന്നു നീ
നമസ്തേ
Kanave Vannu Nee (Namasthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംശ്രീജിത്ത് എടവണ്ണ
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍നവീന്‍ അയ്യര്‍ ,മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2013 06:36:27.

കനവേ വന്നു നീ നിന്നെ നിനച്ചില്ല ഞാൻ
കണ്ണിൻ കണിയായി നീ നോവിൻ മധുവായി നീ
നീയീ മലർഭൂമിയിൽ എന്നെ തനിച്ചാക്കിയോ
എന്റെ മനമാകവേ കണ്ണീർക്കടലാക്കിയോ
ദൂരേക്കായ് പോയ്‌....ഒന്നുമേ മിണ്ടാതെ...
കനവേ വന്നു നീ നിന്നെ നിനച്ചില്ല ഞാൻ
കണ്ണിൻ കണിയായി നീ നോവിൻ മധുവായി നീ...

നിൻ ഇണക്കണ്ണോട്ടം പതിച്ചതെൻ നെഞ്ചിൽ
നിൻ കൊലുസ്സിന്റെ നാദം ചിരിച്ചതെൻ കാതിൽ
എൻ പ്രേമരാഗമായ് നീ...ഞാനതേറ്റു പാടി
കുളിർകാറ്റു വേണുവൂതി...നീയെന്റെ സ്വപ്നമായി
പറഞ്ഞില്ല നീയും ഞാനും
മനസ്സിന്റെ ഉള്ളിൽ നിന്നും....
കനവേ വന്നു നീ നിന്നെ നിനച്ചില്ല ഞാൻ
കണ്ണിൻ കണിയായി നീ നോവിൻ മധുവായി നീ...

ആ....ആ....ആ....ആ....
ചിരിക്കുന്ന വാക്കിൽ തുടിച്ചതെൻ നെഞ്ചം
നീ തൊടുത്തിട്ട അമ്പിൽ അലിഞ്ഞതെൻ സ്വപ്നം
ഞാൻ നിന്റെ മാത്രമായി...നീ എന്റെ മോഹമായി
നിന്നെ കണ്ടമാത്രയിൽ ഞാൻ പറയാൻ മറന്നുപോയി
അറിഞ്ഞു നാം തമ്മിൽ തമ്മിൽ
മനസ്സിന്റെ കണ്ണാൽ എല്ലാം...

കനവേ വന്നു നീ നിന്നെ നിനച്ചില്ല ഞാൻ
കണ്ണിൻ കണിയായി നീ നോവിൻ മധുവായി നീ
നീയീ മലർഭൂമിയിൽ എന്നെ തനിച്ചാക്കിയോ
എന്റെ മനമാകവേ കണ്ണീർക്കടലാക്കിയോ
ദൂരേക്കായ് പോയ്‌....ഒന്നുമേ മിണ്ടാതെ...
കനവേ വന്നു നീ നിന്നെ നിനച്ചില്ല ഞാൻ
കണ്ണിൻ കണിയായി നീ നോവിൻ മധുവായി നീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts