കര കാണാതെന്റെ
മണി മുഴങ്ങുന്നത് ആർക്കുവേണ്ടി
Kara Kaanathente (Mani Muzhangunnathu Aarkkuvendi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എസ് ബിഷ്നോയ് ,റാം സുരേന്ദര്‍ ,കലാഭവൻ മണി
ഗാനരചനസുരേന്ദ്രൻ കനൂക്കാടൻ ,ചെന്താമരാക്ഷൻ മേലാർക്കോട് ,മുരളീധരൻ ഇരിങ്ങാലക്കുട ,ഹരിനാരായണൻ ,ലാലു കൈതപ്രം ,ശ്രീനിവാസ് ഓക്കൽ ,ജയദാസ് പുന്നപ്ര
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2013 09:23:07.

കര കാണാതെന്റെ മനം പെടഞ്ഞല്ലോ
കരിവീട്ടിത്തോണി കര തേടിപ്പോയ്
കടലമ്മേ നിന്റെ മടിത്തട്ടിലല്ലേ
കടലോളം മോഹം ഉള്ളിലേറ്റി ഞാനും
തുറയിലെ കുടിലിൽ ഒറ്റയ്ക്കിരിപ്പാണേ
അരയത്തിപ്പെണ്ണ് കണ്ണും നിറച്ച്
മിണ്ടിപ്പറയാനോ ആരോരുമില്ലാതെ
വിങ്ങിക്കരഞ്ഞോളേ തളർന്നിടല്ലേ
(കര കാണാതെന്റെ…)

കണവനെത്തേടി അകമെടീ നിന്നെ
കാണാൻ കൊതിക്കുന്നേ എന്റെയരയാ
കടലമ്മ പോറ്റി വളർത്തിയോനല്ലേ
കടലോളം സ്നേഹം തന്നവനല്ലേ
(കര കാണാതെന്റെ…)

കാറ്റും കോളും കണ്ടേ നീക്കമുള്ളിൽ കൊണ്ട്
കണ്ണും നട്ട് ദൂരെ നോക്കിയിരുന്നേ
കണ്ണീർ പൊഴിച്ചോളെ കരയല്ലേ പൊന്നേ
ഉള്ളിൽ നിന്റെ രൂപം തെളിഞ്ഞു കണ്ടേ
(കര കാണാതെന്റെ…)

തോണിയേറിപ്പോയ പൊന്നരയാ നിന്റെ
ഓർമ്മയുമായി ഉരുകിടുന്നു
തോരാത്ത കണ്ണീരും ഓർമ്മകളുമായ്
എന്നരുകിൽ നീയും അണയുകില്ലേ
(കര കാണാതെന്റെ…) 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts