നുര നുര
ഔദ്യോഗിക പാൽ ഉൽപ്പന്ന തീം
Nura Nura (Official Dairy Theme Song Kerala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎ ഇസഡ് മൊയ്തുണ്ണി
ഗാനരചനഎ ഇസഡ് മൊയ്തുണ്ണി
ഗായകര്‍എ ഇസഡ് മൊയ്തുണ്ണി ,അഖില ആനന്ദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 10:54:46.

നുര നുര ..പാൽ നുര ..നന്മ തൻ
നുര നുര …നറും പാൽ നുര
ജീവന്റെ ആധാരമാകും ജീവനിൽ നിന്നുമൊഴുകും
അമൃത് പാലമൃത്
വിശ്വം അർഘ്യം നൽകും ദേവാമൃത്
ചുരത്തും ലോകമാതാവേ വന്ദനം
പരിപാലിക്കും പൂജിതരേ
സ്വാഗതം സ്വാഗതം സുസ്വാഗതം
ക്ഷീര കർഷകർക്ക് സ്വാഗതം
നുര നുര നറും പാൽ നുര…

ക്ഷീരസാഗര മഥനത്തിൽ നിത്യക്ഷേമമേകാൻ അവതരിച്ചു (2)
അഖിലലോക ജീവജാലങ്ങൾ സുഖമായി വാഴുന്ന കൃപാവരം
കർമ്മം തുടരുക കർഷകരേ സ്വയം നന്മയായ് തീരുക സ്നേഹിതരേ
സ്വാഗതം സുസ്വാഗതം …ക്ഷീര കർഷകർക്ക് സ്വാഗതം
നുര നുര … നറും പാൽ നുര…

ആ…ആ…ആ…ആ..ആ…
പുലർകാല സൂര്യന്റെ അരുണിമയും നറും പുൽനാമ്പിൽ ഉയിരായ് ഉണരുന്നു (2)
പ്രപഞ്ചമേകും പരിലാളനം ജീവനു പരമാത്മാവിൻ പരിപോഷണം
കർമ്മം തുടരുക കർഷകരേ സ്വയം നന്മയായ് തീരുക സ്നേഹിതരേ
സ്വാഗതം സുസ്വാഗതം ക്ഷീര കർഷകർക്ക് സ്വാഗതം
നുര നുര പാൽ നുര… നന്മ തൻ നുര നുര പാൽ നുര..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts