ഇന്നീ പ്രഭാതത്തിൽ
എന്റെ ദൈവവും ഞാനും
Innee Prabhaathathil (Ente Daivavum Njaanum)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനോദ് രത്നം
ഗാനരചനഡോ ടോണി എക്സ് മാത്യു
ഗായകര്‍അമൽ ആന്റണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:33:59.
 
ഇന്നീ പ്രഭാതത്തിൽ നിന്നെ
ഒന്നു കാണാൻ കൊതിക്കുന്നു ദേവാ (2)
എന്നുള്ളിലേക്കിന്നു നിന്റെ ദിവ്യ സൂര്യാങ്കുരം വീശുമീശോ
ജീവിത പന്ഥാവിലെന്നും എന്റെയിടയന്റ വഴി തേടുവാനായ്
എന്റെയിടയന്റെ വഴി തേടുവാനായ്
(ഇന്നീ പ്രഭാതത്തിൽ..)

ഇതുവരെ നീ തന്ന സന്തോഷങ്ങൾ
ഇതുവരെ നൽകിയ സൗഭാഗ്യങ്ങൾ (2)
ഞാൻ കണ്ട കാഴ്ചകൾ ഞാൻ കേട്ട വാക്കുകൾ (2)
ഏകുന്നു എന്നെയും എൻ പ്രിയരവരെയും
പാലിക്കണേ പരമാനന്ദമേ
ആനന്ദമേ പരമാനന്ദമേ (2)
(ഇന്നീ പ്രഭാതത്തിൽ..)

ഇനിയെന്റെ ജീവന്റെ നാഥനും നീ
ഇനിയെന്റെ ഏക പ്രതീക്ഷയും നീ (2)
മർത്ത്യന്റെ വീഴ്ചകൾ മനസ്സിന്റെ മുറിവുകൾ (2)
സർവ്വവും നീക്കുന്ന അനുപമ ശക്തിയും
ആകുന്നു നീയെന്നും ആനന്ദമേ
ആനന്ദമേ പരമാനന്ദമേ
പാലിക്കണേ പരമാനന്ദമേ
ആനന്ദമേ പരമാനന്ദമേ
(ഇന്നീ പ്രഭാതത്തിൽ..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts