കണ്ണനെ കാണണം
കൃഷ്ണം വന്ദേ
Kannane Kaananam (Krishnam Vande)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2023 10:01:32.
കണ്ണനെ കാണണം കണ്ണനെ കാണണം
കണ്ണനെൻ കണ്ണിന് കർപ്പൂരമാകണം
അഞ്ജനലേപന രഞ്ജിത ചഞ്ചല
മഞ്ജുള ലോചനൻ തൻമുഖം കാണണം

താവിയ പുഞ്ചിരി മായാതെ മിന്നുമാ
മാധവൻ തന്നുടെ ചെഞ്ചുണ്ട് കാണണം
കാളിന്ദി തന്നുടെ വാർനികുഞ്ചങ്ങളിൽ
കാറൊളി വർണ്ണനും ഉണ്ടായിരിക്കേണം

നീറുന്നു മാനസം രാധയ്ക്ക് മൽസഖീ
കാർവർണ്ണനേയുടൻ കൊണ്ടു വന്നീടണം
കണ്ണന്റെ വേണുരവാമൃത ധാരയിൽ
കാളിന്ദി തൻ തടം രാഗാർദ്രമാകേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts