വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ബാലഭാസ്കര്‍ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | സംഗീത മാധവ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 28 2020 16:19:28.
മകരവിളക്കു കഴിഞ്ഞു.. മണികണ്ഠപ്രിയന്മാർ പിരിഞ്ഞു മധുരയാമത്തിൽ കൊച്ചാനപ്പുറത്തേറി മാളികപ്പുറത്തമ്മ വരുന്നു മനസ്സു കുളിരണിയുന്നു ..... (മകര... ) കന്നി അയ്യപ്പൻമാർ മല കയറാത്തൊരു കാമ്യ മകര മുഹൂർത്തം.. (കന്നി ) കന്യകയാമി മാളികപ്പുറത്തിനു പുണ്യ വേളി മുഹൂർത്തം.. ശരംകുത്തിയാൽ വരെ പോയ് വരൂ .. സത്യം അറിഞ്ഞു വരൂ... എഴുന്നള്ളത്ത് അവിടേക്കു നീങ്ങുന്നു. എല്ലാ ദീപവും പൊലിയുന്നു... (മകര ) നിത്യ വിരഹത്തിൻ ഇരുൾ വഴിയിൽ നീയെത്ര ദൂരം അലഞ്ഞു..(നിത്യ ) ഭക്തപ്രിയൻ നിൻ പ്രതിശ്രുത വരനോ നിസ്വനായി അമരുന്നു.... ഇനിയൊരു വത്സരം കാത്തിരിയ്ക്കൂ ഈറനാം മിഴിയോടെ.. ഒരു കാലം നിന്റെതായി പുലരില്ലേ ഓരോ മോഹവും തളിർക്കില്ലേ... (മകര ) | |