ഭാരത മേദിനിയില്‍
അമ്മേ ഉണിക്കാളിയമ്മേ
Bhaaratha Mediniyil (Amme Unikkaaliyamme)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമധു ആലപ്പുഴ
ഗാനരചനമധു ആലപ്പുഴ
ഗായകര്‍മീരാ മധു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 04:08:56.
 
ഭാരത മേദിനിയില്‍
പുണ്യം പൂത്ത കേരളഭൂമി തന്നില്‍
വാരണമാം കരയില്‍
പേരെഴും വള്ളാട്ടു ശ്രീകോവിലില്‍
(ഭാരത )
ഭാനുപ്രശോഭ തൂകി
സദാ വരദാനപ്രദായിനിയായി
ദീനരെ കാത്തു കൊള്ളാന്‍
ഉണ്ണിക്കാളിദേവി പ്രത്യക്ഷയായി
(ദീനരെ )
(ഭാരത )

ആഴിയ്ക്കു നാഥയാണേ ഭഗവതി ആകാശഭൂമികള്‍ക്കും
ജീവപ്രപഞ്ചമെങ്ങും നിറഞ്ഞൊരു ഭാവപ്രകാശമാണേ
(ആഴിയ്ക്കു )
(ഭാരത )

നെഞ്ചില്‍ കപടതകള്‍ ഇല്ലാതെ നൊന്തു പ്രാര്‍ത്ഥിച്ചുവെന്നാല്‍
എന്തെന്തു വേണമേലും തരുമീ ചെന്താമണി വിളക്കു്
(നെഞ്ചില്‍ )
(ഭാരത )

വിത്തമര്‍ത്ഥിച്ചുവെന്നാല്‍ തരുമേ രത്നാകരം മുഴുവന്‍
വിദ്യയര്‍ത്ഥിച്ചുവെന്നാല്‍ തരുമേ വിദ്യാര്‍ണ്ണവം മുഴുവന്‍
(വിത്ത )
(ഭാരത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts