ജനമേ വത്സല
രാജാധിരാജന്‍
Janame Valsala (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍എം ജെ സെബാസ്റ്റ്യന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:32:42.
 
ജനമേ വത്സല ജനമേ നിങ്ങള്‍ക്കു്
ദ്രോഹമെന്തെന്തു ചെയ്തു ഞാന്‍
ഏവമിന്നെന്നെ ക്രൂശിലേറ്റുവാന്‍
ദ്രോഹമെന്തെന്തു ചെയ്തു ഞാന്‍
(ജനമേ )

കനിവോടന്ധനു കാഴ്ചയേകി ഞാന്‍
ബധിരനേകി ഞാന്‍ ശ്രവണവും
പകരമായി നിങ്ങള്‍ അഴലു തിങ്ങുമീ
കുരിശിലെന്നെ തറച്ചിതോ (2)

രോഗികള്‍ക്കു ഞാന്‍ ആശ്വാസം നല്‍കി
പാപികള്‍ക്കു പ്രതീക്ഷയും
കുരിശിലിന്നു ഞാന്‍ പിടയുമ്പോളാരും
അരുളുന്നില്ലൊരു സാന്ത്വനം (2)

അഞ്ചപ്പം വാഴ്ത്തി വനഭൂവിങ്കല്‍ ഞാന്‍
ആയിരങ്ങള്‍ക്കു പശി തീര്‍ത്തു
ദാഹലോലനെനിക്കൊരു തുള്ളി
ജലമേകാനാരുമില്ലല്ലോ
(ജനമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts