ഒലിവിലത്തണല്‍
രാജാധിരാജന്‍
Olivila Thanal (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 06:29:37.
 
ഒലിവിലത്തണല്‍ നുകര്‍ന്നൊളി വീശിത്തെളിയുന്ന
പരിശുദ്ധമാമൊരു ഗ്രാമം
അവിടെ ആ കൊച്ചു വീട്ടിലെളിയൊരു തച്ചനായി
പണി ചെയ്യും ബാലനവനാരോ (2)

മനുജന്റെ മിഴികള്‍ക്കു വെറുമൊരു തൊഴിലാളി
വാനവന്റെ കണ്ണുകള്‍ക്കു ദൈവം
ആരുമാരുമറിയാതെ വനീതനായി മാനവര്‍ക്കു
വിധേയനായി കഴിയുന്ന ദൈവം (2)

അവനിയുമമ്പരവും തീര്‍ത്തൊരു കരമല്ലോ
പണിയായുധങ്ങളേന്തി തളര്‍ന്നു
ഈശ്വരനും മനുജനും മനസ്ധൈര്യം പകരുന്ന
മഹനീയ മാതൃകയായി വളര്‍ന്നു (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts