ആകാശദീപങ്ങള്‍
രാജാധിരാജന്‍
Akasadeepangal (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:36:58.
 
ആകാശദീപങ്ങളൊടിയൊളിച്ചു
ആദിത്യഗോളം മുഖം മറച്ചു
ആകാശനാഥനെ കുരിശില്‍ തറച്ചു
അണ്ഡകടാഹം വിറങ്ങലിച്ചു
(ആകാശദീപങ്ങള്‍ )

നക്ഷത്രപ്പൂങ്കൊടി നട്ടു വളര്‍ത്തിയ
ഉദ്യാനപാലകാ നിന്റെ കയ്യില്‍
കാരിരുമ്പാണികള്‍ കുത്തിയിറക്കുവാന്‍
മാനവനയ്യോ കരമുയര്‍ന്നോ
കടലിന്നു മീതെ നടന്ന നിന്‍ പാദങ്ങള്‍
കുത്തിത്തറക്കാന്‍ അവന്‍ മുതിര്‍ന്നോ
(ആകാശദീപങ്ങള്‍ )

സാഹോദര്യത്തിന്റ സന്ദേശം പാടിയ
സ്നേഹത്തിന്‍ ഗായകാ നിന്റെ മാറില്‍
കന്മഷം കൂര്‍പ്പിച്ച കുന്തം തറയ്ക്കുവാന്‍
ക്രൂരമാം മര്‍ത്ത്യന്റെ കരമുയര്‍ന്നോ
മാലാഖമാര്‍ പാടി വാഴ്ത്തുമാ പൂമേനി
പങ്കിലമാക്കാന്‍ അവന്‍ മുതിര്‍ന്നോ
(ആകാശദീപങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts