ചന്ദനം
പൂന്താനപ്പാന
Chandanam (Poonthanappana)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 08:54:25.

ചന്ദനം കാണുമ്പോള്‍ കണ്ണനെ ഓര്‍ക്കാത്ത
ചഞ്ചല ഹൃദയങ്ങളുണ്ടോ...
കനവിലെങ്ങാനും കാംബോജി കേള്‍ക്കുമ്പോള്‍
മുരളികയൂതാത്ത മൊഴികളുണ്ടോ...
ഹരേ....ശ്യാമഹരേ....
ഹരേ....ശ്യാമഹരേ....
(ചന്ദനം കാണുമ്പോള്‍...)

പൊന്‍ വെയില്‍ കാണുമ്പോള്‍ പീതാംബരത്തിലെ
ഞൊറികളെ ഓര്‍ക്കാത്ത മിഴികളുണ്ടോ...(2)
തുളസികള്‍ പൂക്കുന്ന മനസ്സു മിടിക്കുമ്പോള്‍
ഇടയ്ക്കയായ് തോന്നാത്ത കവിതയുണ്ടോ....
ഇടയ്ക്കയായ് തോന്നാത്ത കവിതയുണ്ടോ....
(ചന്ദനം കാണുമ്പോള്‍...)

ആധിയില്‍ പ്രണയത്തിന്‍ വ്യാധിയില്‍ മുങ്ങുമ്പോള്‍
നാഥനെ തേടാത്ത രാധയുണ്ടോ...(2)
മുളപൊട്ടും അനുരാഗം കണ്‍കളില്‍ വിടരുമ്പോള്‍
കടമ്പായ് പൂക്കാത്ത ജന്മമുണ്ടോ....
കടമ്പായ് പൂക്കാത്ത ജന്മമുണ്ടോ....
(ചന്ദനം കാണുമ്പോള്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts