പള്ളിക്കെട്ട്
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Pallikkettu (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2012 03:09:28.

പള്ളിക്കെട്ടു് എന്റെ കന്നിക്കെട്ടു്
അയ്യപ്പസ്വാമിക്കു് നല്‍കും കെട്ടു്...
ഹരിഹരപുത്രന്റെ സന്നിധി പൂകുന്ന
ഭക്തര്‍ ചുമക്കുന്ന മുദ്രക്കെട്ടു്...
സ്വാമി ഭക്തര്‍ ചുമക്കുന്ന മുദ്രക്കെട്ടു്...
(പള്ളിക്കെട്ടു്.....)

ആരണ്യപാതയില്‍ അയ്യപ്പസ്വാമിയായ്
മാര്‍ഗ്ഗം തെളിച്ചീടും മന്ത്രക്കെട്ടു്..(2)
ജന്മ ജന്മാന്തര പുണ്യവും പാപവും
തലയില്‍ ചുമടായ് ചൂടും കെട്ടു്...
ജന്മ ജന്മാന്തര പുണ്യവും പാപവും
തലയില്‍ ചുമടായ് ചൂടും കെട്ടു്...
മോക്ഷമാം കെട്ടു്...ദിവ്യമാം കെട്ടു് ...
മോഹമകറ്റീടും പുണ്യക്കെട്ടു്...

പുണ്യംതേടി ശരണഘോഷമേറ്റു പാടി വരികയായ്
പാദം പുല്‍കുവാന്‍ സ്വാമിയേ ശരണം...(2)
കനിവിന്‍ ഉറവേ..അറിവിന്‍ നിറവേ..ശരണമേകണേ...
ശരണം ശരണം തരണം അഭയം

ഭക്തിയാം നെയ്യു നിറച്ചൊരു കെട്ടു്
ഭീതികള്‍ എല്ലാം അകറ്റും കെട്ടു്...
ഭക്തിയാം നെയ്യു നിറച്ചൊരു കെട്ടു്
ഭീതികള്‍ എല്ലാം അകറ്റും കെട്ടു്...
മാലകള്‍ കെട്ടി ഒരുക്കിയ കെട്ടു്
മലവാഴും ഓംകാരപ്പൊരുളിന്‍ കെട്ടു്...(2)
പെരുമ തന്‍ കെട്ടു്...ശരണത്തിന്‍ കെട്ടു്...
പരിപാവനമായീടും ഇരുമുടിക്കെട്ടു്..

പുണ്യംതേടി ശരണഘോഷമേറ്റു പാടി വരികയായ്
പാദം പുല്‍കുവാന്‍ സ്വാമിയേ ശരണം...(2)
കനിവിന്‍ ഉറവേ..അറിവിന്‍ നിറവേ..ശരണമേകണേ...
ശരണം ശരണം തരണം അഭയം
(പള്ളിക്കെട്ടു്.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts