പത്മതീര്‍ത്ഥം
നീരാജനം
Padmatheertham (Neerajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇടപ്പള്ളി അജിത്കുമാര്‍
ഗാനരചനടി പി വാസുദേവന്‍ നമ്പൂതിരി
ഗായകര്‍വി എസ് ബോബൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 04 2022 07:53:53.
പത്മതീര്‍ത്ഥം പാലാഴിയായി...
ശ്രീപത്മനാഭന്‍ വാഴുന്ന ശ്രീകോവില്‍ വൈകുണ്ഠമായി
നാരദ സനകാദി മുനികൾ തൻ കീർത്തനം
ദുരിതങ്ങൾ തീർക്കും മുറജപമായി

അനന്തന്‍ കാട്ടില്‍ വില്വമംഗലത്തിനു
അനന്തശയനനായി ദര്‍ശനമേകി...
ഇരിപ്പമരച്ചോട്ടില്‍ ശ്രീകോവിലൊരുങ്ങീ...
ചിരട്ടയില്‍ കണ്ണിമാങ്ങ നൈവേദ്യമായി

ഏഴരവെളുപ്പിന് കുളികഴിഞ്ഞാല്‍ പിന്നെ
പഞ്ചാമൃതം കൊണ്ടഭിഷേകമായി
ഉടയാട വനമാല അലങ്കാരമണിഞ്ഞും
ശ്രീ പത്മനാഭന്‍ വിളങ്ങുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts