ഇലകളെ തിരയുന്ന
ശാരികേ പ്രിയഗായികേ
Elakale Thirayunna (Sarike Priyagayike )
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:41:45.
ഇലകളെ തിരയുന്ന കാറ്റേ...
ശാഖകൾ കാണാതെ ശാഖികൾ അറിയാതെ
ഈണം വിതുമ്പുന്ന കാറ്റേ...
ഇന്നലെ ആമരം വീണു...
ഇന്നലെ ആമരം വീണു...
(ഇലകളെ...)

അറിവെന്തെന്നറിയുന്ന മാനവൻ
ഒന്നും അറിയില്ലെന്നറിയാത്ത മാനവൻ (2)
മഴുവിന്റെ പിടി തന്ന തായ്മരം
അതേ മഴുവിന്റെ വായ്ത്തലക്കിരയാക്കി നിഷ്ടുരം (2)
ഇനി നിനക്കിനി ഈണങ്ങൾ മീട്ടുവാനിലയില്ല
ഇനിയുമീ കിളികൾക്കു ചേക്കയില്ല (2)
(ഇലകളെ...)

തണൽ കൊണ്ട് താവളം നല്കിയും
ജീവനുതകുന്ന വായുക്കളേകിയും (2)
ഇഹലോക നരജന്മ വാഴ്വിനായ്
സ്വയം ഇരയായ് ആമരം ബലിയേകി നിർദ്ദയം (2)
അവനിതൻ അന്ത്യകർമ്മത്തിനായ്
ഇനിയുള്ള തടികളും മഴുകൊണ്ടു വീഴ്ത്തിയാലും (2)

ഇലകളെ തിരയുന്ന കാറ്റേ...
ശാഖകൾ കാണാതെ ശാഖികൾ അറിയാതെ
ഈണം വിതുമ്പുന്ന കാറ്റേ...
ഇന്നലെ ആമരം വീണു...
ഇന്നലെ ആമരം വീണു...
(ഇലകളെ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts