തേടും ഞാൻ
ഇടയമഴ
Thedum Njan (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍ജോനാഥന്‍ ബ്രൂസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:46:45.

തേടും ഞാൻ സ്വർഗ്ഗലോകം യേശുവേ
നേടും ഞാൻ സ്വർഗ്ഗഭാഗ്യം ദൈവമേ
നീങ്ങാനെൻ ചേർന്നു വാഴാനാകുമോ
സ്വർഗ്ഗരാജ്യം എനിക്കായ് നീ നൽകുമോ
ജീവിക്കും നിനക്കായ് ഘോഷിക്കും നിൻ വചനം
പാരിലെന്നും നിനക്കായെൻ യേശുവേ
ജീവിക്കും നിനക്കായ് ഘോഷിക്കും നിൻ വചനം
പാടും ഞാൻ നിൻ ഗീതമെന്നും യേശുവേ

നേർവഴി കാട്ടീടേണം യേശുവേ
നിൻ സ്നേഹം എൻ മനസ്സിൽ ചൊരിയണേ
നിന്റെ തേജസ്സ് നേരെ കാണാനാകുമോ
നിൻ കാരുണ്യം എന്നുമെന്നിൽ നിറയ്ക്കണേ
ജീവിക്കും നിനക്കായ് ഘോഷിക്കും നിൻ വചനം
പാരിലെന്നും നിനക്കായെൻ യേശുവേ
ജീവിക്കും നിനക്കായ് ഘോഷിക്കും നിൻ വചനം
പാടും ഞാൻ നിൻ ഗീതമെന്നും യേശുവേ
ഹാലേലൂയ ഹാലേലൂയാ ഹാലേലൂയ ഹാലേലൂയാ

എൻ ദുഃഖവും പ്രയാസവും നീ മാറ്റണേ
എന്റെയുള്ളിൽ സമാധാനം പകരണേ
എന്നിൽ പുതുജീവശ്വാസം നൽകണേ
പാപിയാം എന്നെ നീ വീണ്ടെടുക്കുമോ
ജീവിക്കും നിനക്കായ് ഘോഷിക്കും നിൻ വചനം
പാരിലെന്നും നിനക്കായെൻ യേശുവേ
ജീവിക്കും നിനക്കായ് ഘോഷിക്കും നിൻ വചനം
പാടും ഞാൻ നിൻ ഗീതമെന്നും യേശുവേ
(തേടും ഞാൻ…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts