കാളിയമര്‍ദ്ദന
ഗുരുവായൂര്‍ നിവേദ്യം
Kaliyamardana (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:49:55.

കാളിയമർദ്ദന നർത്തനമാടിയ കായാമ്പൂ വർണ്ണാ
കാളിയ ദർപ്പമടക്കിയ നിന്നുടെ കാലടികൾ തൊഴുതേൻ
(കാളിയമർദ്ദന...)

പീലിപ്പൂമുടിയിളകി നെറ്റിയിൽ നീലപുരികുഴലിളകി
കാതിൽ മണിമല കുണ്ഡലമിളകി മാറിലെ മാലകളിളകി
കാൽ നഖേന്ദു മരീചികളിളകി കാൽത്തള തരിവളയിളകി
തിദ്ധിമി തിദ്ധിമി താള തരംഗിത നൃത്തച്ചുവടുകളിളകി
(കാളിയമർദ്ദന...)

നാഗവധൂടികൾ പാടും ശ്രീഹരി നാമ സ്തുതികൾ മുഴങ്ങി
പാവന യമുനാവീചികളൊരു നവജീവനലീലയിലാടി
ശ്രീമയ ഹർഷമിയന്ന കടമ്പുകൾ പൂമഴ ചൊരിയുകയായീ
സുന്ദരസുലളിത ലാസ്യലയങ്ങളിണങ്ങിയ ചുവടുകളോടെ
കാളിയ മസ്തകമതിൽ നീയാടുക കരുണാമയനാം ശൗരേ
കാളിയദർപ്പമടക്കിയ നിന്നുടെ കാലടികൾ തൊഴുതേ
കാളിയ മസ്തകമതിൽ നീയാടുക കരുണാമയനാം ശൗരേ
കാളിയദർപ്പമടക്കിയ നിന്നുടെ കാലടികൾ തൊഴുതേൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts