മാലയിട്ടു മലകയറും
എല്ലാമെല്ലാം അയ്യപ്പന്‍
Maalayittu Malakayarum (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:01:10.

മാലയിട്ടു മല കയറും കന്നി അയ്യപ്പൻ
എന്റെ മനസ്സിലെന്നും സ്വാമിയുടെ തങ്കവിഗ്രഹം
ഇടമുറിയാതവിടെയെന്നും നെയ്യഭിഷേകം
പൊന്നു പതിനെട്ടാം പടിയിലയ്യൻ തുണയരുളേണം
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
മിഴികൾ നിറയെ നീ വെളിച്ചം തരണമയ്യപ്പാ (2)
സ്വാമീ ശരണം ശരണം സ്വാമീ ശരണം ശരണം
സ്വാമീ ശരണം ശരണം സ്വാമീ ശരണം ശരണം (2)

ആഴിപൂജ തൊഴുതുണരും പുണ്യമേകണം
അഭിഷേക പ്രഭയിലുരുകി ഞാനലിയേണം
അയ്യപ്പനു പൂവിറുക്കും തെന്നലാകണം
ഞാൻ അവിടുത്തെ പൂജ കണ്ടു തൊഴുതു നിൽക്കേണം
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
കലിയുഗമണിദീപമായ് തെളിയുമയ്യപ്പാ
(മാലയിട്ടു മല…)

കുളിരൊഴുകും പമ്പയിലെൻ കരൾ നിറയാനും
കരിമലയിൽ വനശലഭം പോലലയാനും
കർപ്പൂര പുലരികൾ തൻ നിറമണിയാനും
കരുണ ചെയ്തു നീ വരണം വരമരുളാനും
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ഹരിവരാസനത്തിലുള്ളം കുളിരുമയ്യപ്പാ
(മാലയിട്ടു മല…)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts