ഉദയാസ്തമയങ്ങൾ
എല്ലാമെല്ലാം അയ്യപ്പന്‍
Udayasthamayangal (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2013 07:46:24.

ഉദയാസ്തമയങ്ങൾ കളഭം ചാർത്തുന്ന
ശബരിഗിരിയിലെ ചൈതന്യമേ
പതിനെട്ടു പടിമേലേ കുടികൊള്ളും പൊരുളേ
പാദാരവിന്ദങ്ങൾ ശരണം നിൻ
പാദാരവിന്ദങ്ങൾ ശരണം
(ഉദയാസ്തമയങ്ങൾ…)

താരകബ്രഹ്മന്മായ് ശ്രീഭൂതനാഥനായ്
പാരിനും വിണ്ണിനും ഗുരുഭൂതനായ് (2)
കളഭകേസരികളിൽ എഴുന്നള്ളും ഭഗവാന്റെ (2)
കമനീയ വിഗ്രഹം കാണേണം
കളഭാഭിഷേകം കാണേണം
(ഉദയാസ്തമയങ്ങൾ…)

ആദിശാസ്താവിന്റെ പൂർണ്ണാവതാരമായ്
ആഴിക്കും ഊഴിക്കും പ്രിയതോഴനായ് (2)
വാജിവാഹനനായ് വരമേകും ഭഗവാന്റെ (2)
വാർതിങ്കൾ വദനം കാണേണം
വർണ്ണപ്രഭാതങ്ങൾ കാണേണം
(ഉദയാസ്തമയങ്ങൾ…)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts