കലിയുഗവരദാ
എല്ലാമെല്ലാം അയ്യപ്പന്‍
Kaliyugavarada (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:59:17.

കലിയുഗവരദാ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ (2)
സ്വാമിപാദമേ ശരണം ശരണമങ്ങായ്
സ്വാമിചിന്തയിൽ മാത്രം മുഴുകി നടന്നേ
ഏകാഗ്രചിത്തനായ് വ്രതമെടുത്തു
ഏകമെന്ന് കരുതി ഞാൻ ശരണമടഞ്ഞു
(കലിയുഗവരദാ….)

കരിമലയേറ്റം എന്തു കഠിനമായാലും
ദുരിതമായാലും ഞാൻ കയറി വരുന്നേ
കരിമലയിൽ കാനനങ്ങൾ പൂവനങ്ങളായ്
കഠിനമായ മലനിരകൾ സമതലങ്ങളായ്
(കലിയുഗവരദാ….)

കരിമലയും താണ്ടി ഞാൻ പമ്പയിലെത്തി
പമ്പാ ഗണപതിയെ തൊഴുതു നമിച്ചു
പമ്പയിൽ കുളിച്ചു വന്ന് സദ്യയുമുണ്ടു
പമ്പ വിളക്കേന്തി നിന്നെ മനസ്സിൽ നിനച്ചു
(കലിയുഗവരദാ….)

നീലിമലയേറാൻ പാദബലം താ
ദാഹമകറ്റാൻ നിൻ തീർത്ഥ ജലം താ
കാലപാശമറുക്കാൻ മന്ത്ര ബലം താ
നീലിമലയേറാൻ ദേഹബലം താ
(കലിയുഗവരദാ….)

സ്വാമിപാദമേ ശരണം ശരണമെന്നു ഞാൻ
സ്വാമിചിന്തയിൽ നീലിമല കയറുന്നേ
അപ്പാച്ചിമേട്ടിലയ്യപ്പനെ സ്മരിച്ചു
കർപ്പൂരദീപാരാധന ചെയ്തു
(കലിയുഗവരദാ….)

കൺ നിറയെ കാണുന്നു ശബരിമാമല
നടനടന്നു കേറുന്നു പുണ്യമാമല
കൺ നിറയെ കാണുന്നു പൂങ്കാവനം
വിളിയുണരുന്നു ശരണം വിളിയുണരുന്നു
(കലിയുഗവരദാ….)

പനിനീരഭിഷേകം പാലഭിഷേകം
എന്റെ മിഴിനീരാൽ അയ്യപ്പനിന്നഭിഷേകം
കളഭാഭിഷേകം പൂന്തേനഭിഷേകം
പഞ്ചാമൃതം പിന്നെ നെയ്യഭിഷേകം
(കലിയുഗവരദാ….)

അയ്യനെ കണ്ടെന്റെ കണ്ണു നിറഞ്ഞു
കൺ കുളിരെ കണ്ടെന്റെ മനസ്സു നിറഞ്ഞു
അരവണപ്പായസം ഞാൻ നുകർന്നു
ശരവണ ഭവ സോദരന്റെ കരുണ നുകർന്നു
(കലിയുഗവരദാ….)

സന്താപമെല്ലാം തീർത്തു തരേണം
സന്താനസൗഖ്യം തന്നരുളേണം
ആയുരാരോഗ്യം തന്നരുളേണം
ആധിയും വ്യാധിയും തീർത്തരുളേണം
(കലിയുഗവരദാ….)

അഷ്ടൈശ്വര്യങ്ങളും തന്നരുളേണം
ഷഷ്ഠാഷ്ടമങ്ങളും തീർത്തു തരേണം
ആപത്തിൽ നീയെൻ കൂടെ വരേണം
ആപത്തെല്ലാർക്കും തീർത്തു വരേണം
(കലിയുഗവരദാ….)

സ്വാമിയേ അയ്യപ്പോ… അയ്യപ്പോ സ്വാമിയേ
ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പോ
സ്വാമിയേ ശരണമയ്യപ്പോ..

ഇനി വരും കാലവും വ്രതമെടുക്കാൻ
ശബരീശഗീതങ്ങൾ പാടി നടക്കാൻ
ഇനി വരും കാലവും മല ചവിട്ടാൻ
ശബരീനാഥാ നീ വരമരുളേണം (ഇനി വരും..)
(കലിയുഗവരദാ….)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts