വൃശ്ചിക മാസം പിറന്നു
എല്ലാമെല്ലാം അയ്യപ്പന്‍
Vrischika Maasam Pirannu (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:25:42.

വൃശ്ചിക മാസം പിറന്നു അയ്യപ്പ -
ഭക്തി തൻ ജ്വാല പടർന്നു
ഈ ധർമ്മക്ഷിതിയാം മാമലനാടാകെ
ശരണമന്ത്രങ്ങൾ തൻ അലകളുയർന്നു
(വൃശ്ചിക മാസം ……)

സ്വാമീ ഇനിയോരോ നാവിലും നിന്റെ സങ്കീർത്തനം
ഇനിയോരോ കരളിലും നിൻ സുന്ദരാനനം
ഇനി ഓരോ നാവിലും നിന്റെ സങ്കീർത്തനം
ഇനിയോരോ കരളിലും നിൻ സുന്ദരാനനം
ഇനിയോരോ ചുവടും ലക്ഷ്യം നിൻ സന്നിധി
ഇനിയേതു നേരവും ചിന്ത നിൻ ദർശനം (2)
(വൃശ്ചികമാസം..)

സ്വാമീ ഇനിയൊരു കുടിനീരും അവിടുത്തെ തീർത്ഥം
ഇനിയോരോ അന്നവും അവിടുത്തെ നൈവേദ്യം
ഇനിയൊരു കുടിനീരും അവിടുത്തെ തീർത്ഥം
ഇനിയോരോ അന്നവും അവിടുത്തെ നൈവേദ്യം
ഇനിയോരോ ദിനവും നിന്നരികിലെത്തുവാൻ
മല താണ്ടുവാനുള്ള കഠിനവ്രതം (2)
(വൃശ്ചികമാസം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts